ചെറുതോണി : ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് പാറത്തോട് സെന്റ് ജോർജ് ഹൈസ്കൂളിൽ ഫ്ലാഷ് മോബ്, ലഹരിവിരുദ്ധ ചിന്താച്ചുമര്, സൗഹൃദ ഫുട്ബോൾ മത്സരം, ലഹരിക്കെതിരേ ആയിരം ഗോൾ തുടങ്ങിയവ നടത്തി. സ്കൂൾ മാനേജർ ഫാ. ഡോ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് കെ.എം. ഷാജി, ഹെഡ്മാസ്റ്റർ ബിനോയി ജോസഫ്, അസിസ്റ്റന്റ് സ്കൂൾ മാനേജർ ഫാ. റിജോ പ്ലാത്തറ എന്നിവർ പ്രസംഗിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. കായികാധ്യാപകൻ ജിജോ ജോസഫ്, അധ്യാപകരായ കെ.ജെ. തോമസ്, വർഗീസ് ആന്റണി, ആൻ സൂസൻ ജോസഫ്, സിസ്റ്റർ ഡെൽന സിഎംസി എന്നിവർ നേതൃത്വം നൽകി.
കാന്തിപ്പാറ സ്കൂളിൽ ലഹരിവിരുദ്ധ റാലി നടത്തി
മാങ്ങാത്തൊട്ടി: ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കാന്തിപ്പാറ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ എസ്പിസി, എൻ സിസി, സ്കൗട്ട് ആൻഡ് ഗൈഡ്, ജെആർസി യൂണിറ്റുകളുടെ നേതൃത്വത്തിൽ രാജകുമാരി, മാങ്ങാത്തൊട്ടി എന്നിവിടങ്ങളിൽ ലഹരിവിരുദ്ധ റാലിയും സന്ദേശവും ഫ്ലാഷ് മോബും നടത്തി. രാജകുമാരിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് മേഴ്സി ടോം പരിപാടി ഉദ്ഘാടനം ചെയ്തു. മാങ്ങാത്തൊട്ടിയിൽ വാർഡ് മെംബർ നോബർട്ട് ജോസഫ് ഉദ്ഘാടനം ചെയ്തു.