ന്യൂമാഹി എംഎം എഡ്യുക്കേഷണൽ സൊസൈറ്റി സംഘടിപ്പിച്ച അവാർഡ് മീറ്റ് ഡപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്യുന്നു.
മാഹി:വിദ്യാഭാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ പെൺകുട്ടികൾ ശക്തമായി രംഗത്തുവരണമെന്ന് കേരള നിയമസഭ ഡപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ. ന്യൂമാഹി എംഎം എഡ്യുക്കേഷണൽ സൊസൈറ്റി സംഘടിപ്പിച്ച അവാർഡ്മീറ്റ് - 2026 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.
ചടങ്ങിൽ സൊസൈറ്റി പ്രസിഡന്റും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായ അഡ്വ. ടി. ആസഫലി അധ്യക്ഷത വഹിച്ചു. എംഎം ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് സംസ്ഥാന, ജില്ല, സ്കൂൾതല കലാ - കായിക മത്സരങ്ങളിലും പഠനരംഗത്തും ഉന്നത വിജയം നേടിയവർക്ക് അവാർഡുകൾ വിതരണം ചെയ്തു.
പ്രിൻസിപ്പൽ ദീപാ കുര്യാക്കോസ്, മുഖ്യാധ്യാപകൻ ബാബു, മാനേജർ താഹിർ കൊമ്മോത്ത്, ജോയന്റ് സെക്രട്ടറി ടി.കെ. വസീം എന്നിവർ പ്രസംഗിച്ചു.
Tags :