പിറവം എംസ്എം ഐടിഐയിൽ ആരംഭിച്ച ഹൈ- കെയർ ഗ്ലൗസ് പാക്കിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം കൗൺസിലർ ജിൻസി രാജു നിർവഹിക്കുന്നു.
പിറവം: എംസ്എം ഐടിഐയിൽ ഹൈ- കെയർ ഗ്ലൗസ് പാക്കിംഗ് യൂണിറ്റിന്റെ പ്രവർത്തനമാരംഭിച്ചു. ഐടിഐ കാമ്പസിലാരംഭിച്ച യൂണിറ്റിന്റെ ഉദ്ഘാടനം നഗരസഭ കൗൺസിലർ ജിൻസി രാജു നിർവഹിച്ചു. ഐടിഐ ഡയറക്ടർ ഫാ. ബേബി വർഗീസ് മഠത്തിക്കുന്നത്ത് അധ്യക്ഷത വഹിച്ചു.
കൗൺസിലർ രമ്യ ബിജോയി, ജിജി ജോജി, ജോൺസ് നീരാക്കൽ, ഐടിഐ വൈസ് പ്രിൻസിപ്പൽ ഫാ. കുര്യാക്കോസ് നെല്ലിത്താനത്ത് എന്നിവർ പ്രസംഗിച്ചു .