ചോട്ടു കുമാർ
ആലുവ: മാനിന്റെ കൊമ്പും എല്ലുകളുമായി ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിലായി. ജാർഖണ്ഡ് സ്വദേശി ചോട്ടു കുമാറാ(25)ണ് രാത്രികാല പരിശോധനയ്ക്കിടെ അറസ്റ്റിലായത്. പൈനാപ്പിൾ ജോലിക്ക് പോയപ്പോൾ അതിരപ്പള്ളിയിൽ നിന്നാണ് ഇയാൾക്ക് ഇത് ലഭിച്ചതെന്നാണ് പൊലിസിന് നൽകിയ മൊഴി. ചോട്ടുകുമാറിനെ വനം വകുപ്പിന് കൈമാറി.