x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ന്ന്യ​ത്ത​ങ്കം ക​ണ​ക്ട് നെ​ക്സ്റ്റ് ജ​ൻ


Published: February 21, 2026 02:14 AM IST | Updated: February 21, 2026 02:14 AM IST

ത​ല​ശേ​രി പൊ​ന്ന്യം ഏ​ഴ​ര​ക്ക​ണ്ടം വേ​ദി​യി​ൽ 'പൊ​ന്ന്യ​ത്ത​ങ്കം നെ​ക്സ്റ്റ് ജ​ന​റേ​ഷ​ൻ ക​ണ​ക്ട്' പ​ദ്ധ​തി​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ച്ച​പ്പോ​ൾ.

ക​ണ്ണൂ​ർ: പൊ​ന്ന്യ​ത്ത​ങ്ക​ത്തി​ന്‍റെ മി​ത്തും സ​ത്തും ചോ​ർ​ന്നു​പോ​കാ​തെ, പു​ത്ത​ൻ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ കു​ട്ടി​ക​ളി​ലും യു​വാ​ക്ക​ളി​ലും എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 'പൊ​ന്ന്യ​ത്ത​ങ്കം നെ​ക്സ്റ്റ് ജ​ന​റേ​ഷ​ൻ ക​ണ​ക്ട്' നി​ല​വി​ൽ വ​ന്നു. ത​ല​ശേ​രി പൊ​ന്ന്യം ഏ​ഴ​ര​ക്ക​ണ്ടം വേ​ദി​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഈ ​പ​ദ്ധ​തി​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ച്ചു.

പ​ര​മ്പ​രാ​ഗ​ത അ​റി​വു​ക​ളെ ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യു​മാ​യി കോ​ർ​ത്തി​ണ​ക്കി ഐ​തി​ഹ്യ​ങ്ങ​ൾ പ​ഠി​ക്കാ​ൻ ഓ​ർ​ഗ​മെ​ന്‍റ്ഡ് വെ​ർ​ച്വ​ൽ റി​യാ​ലി​റ്റി ഗെ​യി​മു​ക​ളി​ലൂ​ടെ​യും ര​സ​ക​ര​മാ​യ പ​സി​ലു​ക​ളി​ലൂ ടെ​യും പു​തി​യ കാ​ല​ത്തി​ന് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ലു​ള്ള ച​രി​ത്ര അ​വ​ത​ര​ണ​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

കേ​ര​ള പ്ര​ഫ​ണ​ൽ നെ​റ്റ്‌​വ​ർ​ക്ക് ത​ല​ശേ​രി ചാ​പ്റ്റ​റും കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ത​ല​ശേ​രി​യും കൈ​കോ​ർ​ത്താ​ണ് മാ​തൃ​കാ​പ​ര​മാ​യ ഈ ​പ്രോ​ജ​ക്ട് യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത്.
പ​രി​പാ​ടി​യി​ൽ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ, ക​തി​രൂ​ർ, എ​ര​ഞ്ഞോ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ യ​ഥാ​ക്ര​മം സു​ജ​യ, കാ​ട്ട്യ​ത്ത് പ്ര​കാ​ശ​ൻ, പൊ​ന്ന്യ​ത്ത​ങ്കം ജ​ന​റ​ൽ ക​ൺ​വീ​ന​ർ വി​നോ​ദ് കു​മാ​ർ, ക​ൺ​വീ​ന​ർ എ​സ്.​കെ. അ​ർ​ജു​ൻ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി.

Tags : Gold Connect Next Gen nattuvishesham. local news

Recent News

Corehub Up