x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോളർ സ്കേറ്റിംഗിൽ ഗോ​പി​കയ്ക്ക് സ്വ​ർ​ണ​ത്തി​ള​ക്കം

വെബ് ഡെസ്ക്
Published: September 29, 2026 02:33 AM IST | Updated: September 29, 2026 02:33 AM IST

ഗോപിക

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ റോ​ള​ർ സ്കേ​റ്റിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പ് 2026-ൽ ​അ​ന​ന്ത​പു​രി റോ​ള​ർ സ്കേ​റ്റിം​ഗ് ക്ല​ബി​ന്‍റെ താ​രം ഗോ​പി​ക എ.ശി​വ​കു​മാ​ർ മൂ​ന്ന് സ്വ​ർ​ണ മെ​ഡ​ലു​ക​ൾ നേ​ടി. സീ​നി​യ​ർ 18 വ​യ​സ്സി​ന് മു​ക​ളി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ (സ്പീ​ഡ് ക്വാ​ഡ്) ആ​ണ്. റി​ങ്ക് II (500 മീ​റ്റ​ർ), റി​ങ്ക് III (1000 മീ​റ്റ​ർ), റോ​ഡ് 1 ലാ​പ്പ് എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്. മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഗോ​പി​ക സം​സ്ഥാ​ത​ല​ത്തി​ലേ​ക്ക് തെ​രെ​ഞ്ഞെ​ക്ക​പ്പെ​ട്ടു.

അ​ന​ന്ത​പു​രി റോ​ള​ർ സ്‌​കേ​റ്റിം​ഗ് ക്ല​ബി​ലെ കോ​ച്ചായ മോ​ഹ​ൻ​ദാ​സി​ന്‍റെ കീ​ഴി​ലാ​ണ് പ​രി​ശീ​ല​നം. സെ​ന്‍റ് തോ​മ​സ് എ​ൻജിനിയ​റിം​ഗ് കോ​ളജി​ലെ ഒ​ന്നാം വ​ർ​ഷ ക​ംപ്യൂട​ർ എ​ൻജിനി യ​റിം​ഗ് വി​ദ്യാ​ർ​ഥി​നിയാ​ണ്. മെ​ട്രോ വാ​ർ​ത്ത ദി​ന​പ​ത്ര റീജ​ണ​ൽ മാ​നേ​ജ​ർ ശി​വ​കു​മാ​റി​ന്‍റെയും സ​ർ​വോ​ദ​യ വി​ദ്യാ​ല​യ അ​ധ്യാ​പി​ക ആ​ശ​യു​ടെ​യും മ​ക​ളാ​ണ്.

 

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up