x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ്: ഭൂ​രി​പ​ക്ഷാ​ഭി​പ്രാ​യം ക​ണ​ക്കി​ലെ​ടു​ക്ക​ണ​മെ​ന്ന് വ​യ​നാ​ട് വി​ക​സ​ന സ​മി​തി


Published: August 4, 2026 07:50 AM IST | Updated: August 4, 2026 07:50 AM IST

ക​ല്‍​പ്പ​റ്റ: ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് സ്ഥി​ര​നി​ര്‍​മാ​ണം ന​ട​ത്തു​ന്ന​തി​ല്‍ ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളി​ല്‍ ഭൂ​രി​പ​ക്ഷ​ത്തി​നു​മു​ള്ള അ​ഭി​പ്രാ​യം ക​ണ​ക്കി​ലെ​ടു​ത്ത് തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് വ​യ​നാ​ട് വി​ക​സ​ന സ​മി​തി സ​മ​ര​പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ന്‍​ഷ​ന്‍ സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് മ​ട​ക്കി​മ​ല​യി​ല്‍ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​കു​ന്ന ഭൂ​മി​യി​ല്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് അ​നൂ​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ് ഉ​ള​ള​ത്. ജി​ല്ല​യി​ലെ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നും എ​ളു​പ്പം എ​ത്താ​വു​ന്ന പ്ര​ദേ​ശ​മാ​ണ് മ​ട​ക്കി​മ​ല. മെ​ഡി​ക്ക​ല്‍ കോ​ള​ജ് മ​ട​ക്കി​മ​ല​യി​ല്‍ നി​ര്‍​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ല​ട​ക്കം സ​മ​രം സം​ഘ​ടി​പ്പി​ക്കാ​ന്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ തീ​രു​മാ​നി​ച്ചു.

ചെ​യ​ര്‍​മാ​ന്‍ ബി. ​രാ​ധാ​കൃ​ഷ്ണ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ര്‍​മാ​ന്‍ വി.​പി. വ​ര്‍​ക്കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​പി. ഷൈ​ജ​ല്‍, എ​ച്ചോം ഗോ​പി, കെ.​പി. സ്വ​ത​ന്ത്ര, ചീ​ക്ക​ല്ലൂ​ര്‍ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍, മാ​ടാ​യി ല​ത്തീ​ഫ്, പി.​ആ​ര്‍. കൃ​ഷ്ണ​ന്‍​കു​ട്ടി, ഷൈ​ജ​ല്‍ കൈ​പ്പ, സി.​പി. റ​ഹീ​സ്, ശ്രീ​ജി​ത്ത് മൈ​ലാ​ടി​പ്പാ​റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Wayanad Development Committee

Recent News

Corehub Up