x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ന്നാ​ക്ക സ​മു​ദാ​യ​ങ്ങ​ളെ സ​ര്‍​ക്കാ​രും രാ​ഷ‌​്ട്രീ​യ​പാ​ര്‍​ട്ടി​ക​ളും അ​വ​ഗ​ണി​ക്കു​ന്നു: ജി. സു​കു​മാ​ര​ന്‍ നാ​യ​ര്‍

വെബ് ഡെസ്ക്
Published: October 22, 2026 12:16 AM IST | Updated: October 22, 2026 12:16 AM IST

ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്ക് വി​ജ​യ​ദ​ശ​മി നാ​യ​ര്‍ മ​ഹാ​സ​മ്മേ​ള​ന​ത്തി​ന്‍റെ 113-ാം വാ​ര്‍​ഷി​ക​വും താ​ലൂ​ക്ക് എ​ന്‍​എ​സ്എ​സ് യൂ​ണി​യ​ന്‍റെ ന​വ​തി ആ​ഘോ​ഷ​ങ്ങ​ളു​ം പെ​രു​ന്ന എ​ന്‍​എ​സ്എ​സ് ഹി​ന്ദു കോ​ള​

ച​ങ്ങ​നാ​ശേ​രി: മു​ന്നാ​ക്ക സ​മു​ദാ​യ​ങ്ങ​ളെ സ​ര്‍​ക്കാ​രും രാ​ഷ്‌​ട്രീ​യ​പാ​ര്‍​ട്ടി​ക​ളും അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍. നാ​യ​ര്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്ക് വി​ജ​യ​ദ​ശ​മി നാ​യ​ര്‍ മ​ഹാ​സ​മ്മേ​ള​ന​ത്തി​ന്‍റെ 113-ാം വാ​ര്‍​ഷി​ക​വും താ​ലൂ​ക്ക് എ​ന്‍​എ​സ്എ​സ് യൂ​ണി​യ​ന്‍റെ ഒ​രു വ​ര്‍​ഷം നീ​ണ്ടു​നി​ല്‍​ക്കു​ന്ന ന​വ​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും പെ​രു​ന്ന എ​ന്‍​എ​സ്എ​സ് ഹി​ന്ദു കോ​ള​ജി​ലെ മ​ന്നം​ന​ഗ​റി​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നീ​തി ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ സാ​മ്പ​ത്തി​ക സം​വ​ര​ണം ന​ട​പ്പാ​ക​ണ​മെ​ന്നും ഇ​ന്ന​ല്ലെ​ങ്കി​ല്‍ നാ​ളെ ഇ​തു ന​ട​പ്പാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും സു​കു​മാ​ര​ന്‍ നാ​യ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. സാ​മൂ​ഹ്യ​നീ​തി​ക്കു​വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന പ്ര​സ്ഥാ​ന​മാ​യ നാ​യ​ര്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി എ​തി​ര്‍​പ്പു​ക​ളി​ലൂ​ടെ​യാ​ണ് വ​ള​ര്‍​ന്ന​തെ​ന്നും ഇ​നി​യു​ണ്ടാ​കു​ന്ന എ​തി​ര്‍​പ്പു​ക​ളെ​യും ക​രു​ത്തോ​ടെ നേ​രി​ടു​മെ​ന്നും ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

എ​ന്‍​എ​സ്എ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​എം.​ശ​ശി​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ര്‍ എ​ന്‍.​വി. അ​യ്യ​പ്പ​ന്‍ പി​ള്ള, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​സം​ഗീ​ത് കു​മാ​ര്‍, എ​ക്‌​സി​ക്യൂ​ട്ടീ​വ് കൗ​ണ്‍​സി​ലം​ഗം ശ്രീ​ശ​കു​മാ​ര്‍, ക​ര​യോ​ഗം ര​ജി​സ്ട്രാ​ര്‍ ഡോ.​കെ.​ബി. ജ​ഗ​ദീ​ഷ്, താ​ലൂ​ക്ക് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റും നാ​യ​ക​സ​ഭാം​ഗ​വു​മാ​യ എ​സ്. സു​രേ​ഷ് കു​മാ​ര്‍, യൂ​ണി​യ​ന്‍ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എം. ​ശ്രീ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​വി​ധ ക​ര​യോ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up