x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​രി​ത്ര​സം​ഭ​വ​മാ​യി അ​ഖ​ണ്ഡ ജ​പ​മാ​ല മ​ഹാ​റാ​ലി

വെബ് ഡെസ്ക്
Published: October 24, 2026 11:33 PM IST | Updated: October 24, 2026 11:33 PM IST

കൃ​പാ​സ​നം അ​ഖ​ണ്ഡ ജ​പ​മാ​ല മ​ഹാ​റാ​ലി​ക്ക് അ​ര്‍​ത്തു​ങ്ക​ല്‍ ബ​സി​ലി​ക്ക​യി​ല്‍ ന​ല്‍​കി​യ സ്വീ​ക​ര​ണ​സ​മ്മേ​ള​നം ആ​ല​പ്പു​ഴ ബിഷപ് ഡോ.​ ജ​യിം​സ് റാ​ഫേ​ല്‍ ആ​നാ​പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ചേ​ര്‍​ത്ത​ല: പ​രി​ശു​ദ്ധ അ​മ്മ​യു​ടെ മാ​ധ്യ​സ്ഥം തേ​ടി​യെ​ത്തി​യ വി​ശ്വാ​സ​സ​ഹ​സ്ര​ങ്ങ​ള്‍ അ​ണി​നി​ര​ന്ന കൃ​പാ​സ​നം അ​ഖ​ണ്ഡ ജ​പ​മാ​ല മ​ഹാ​റാ​ലി ച​രി​ത്ര​സം​ഭ​വ​മാ​യി. വി​ശ്വാ​സ ഞെ​രു​ക്ക​ങ്ങ​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് ശ​ക്തി​പ​ക​രു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ത്തി​യ പ്രാ​ര്‍​ഥ​നാ പ്ര​വാ​ഹ​ത്തി​ല്‍ ജ​ന​ല​ക്ഷ​ങ്ങ​ളാ​ണ് അ​ണി​നി​ര​ന്ന​ത്.

പ​രി​ശു​ദ്ധ അ​മ്മ​യു​ടെ മാ​ധ്യ​സ്ഥം തേ​ടി​യെ​ത്തു​ന്ന ഓ​രോ വി​ശ്വാ​സി​ക​ള്‍​ക്കും സാ​ന്ത​ന്വ​വും സൗ​ഖ്യ​വും സ​മാ​ധാ​ന​വും ജീ​വി​ത​വി​ജ​യ​വും വി​ശ്വാ​സ സം​ര​ക്ഷ​ണ​വും ന​ല്‍​കാ​നാ​ണ് വി​ശ്വാ​സ പ്ര​ഖ്യാ​പ​ന പ്രാ​ര്‍​ഥ​നാ​യാ​ത്ര. ജ​പ​മാ​ലമ​ണി​ക​ള്‍ ഉ​രു​വി​ട്ടു​കൊ​ണ്ട് പ്ര​ത്യാ​ശ​യോ​ടെ​യു​ള്ള യാ​ത്ര​യി​ല്‍ ഉ​ട​നീ​ളം ജാ​തി-​മ​ത ഭേ​ദ​മെന്യേ വി​ശ്വാ​സി​ക​ള്‍ അ​ണി​നി​ര​ന്നു.

ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ കൃ​പാ​സ​നം മ​രി​യ​ന്‍ സ​ന്നി​ധാ​ന​ത്തി​ല്‍നി​ന്നും അ​ര്‍​ത്തു​ങ്ക​ല്‍ ബ​സി​ലി​ക്ക​യി​ലേ​ക്ക് ആ​രം​ഭി​ച്ച മ​ഹാ​റാ​ലി​ക്ക് ബ്ര​ദ​ര്‍ ആ​ര്‍.​ വി​ജ​യ​കു​മാ​ര്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. കൃ​പാ​സ​നം ഡ​യ​റ​ക്ട​ര്‍ ഫാ.​ഡോ.​വി.​പി. ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ല്‍ നേ​തൃ​ത്വം ന​ല്കി. ക​ല​വൂ​ര്‍ ദേ​ശീ​യ​പാ​ത​യി​ല്‍ നി​ന്നും കോ​ള്‍​ഗേ​റ്റ് ജം​ഗ്ഷ​ന്‍, ആ​റാം​ക​വ​ല, കാ​രി​പ്പു​ഴി ബീ​ച്ച്, മാ​രാ​രി​ക്കു​ളം ക​ട​പ്പു​റം, ചെ​ത്ത് ഹാ​ര്‍​ബ​ര്‍, ചേ​ന്ന​വേ​ലി ക​ട​ല്‍ എ​ന്നി​വ ക​ട​ന്ന് തീ​ര​ദേ​ശ​പാ​ത​യി​ലൂ​ടെ 14 കി​ലോ​മീ​റ്റ​റോ​ളം സ​ഞ്ച​രി​ച്ചാ​ണ് റാ​ലി അ​ര്‍​ത്തു​ങ്ക​ല്‍ ബ​സി​ലി​ക്ക​യി​ലെ​ത്തി​ച്ചേ​ര്‍​ന്ന​ത്.

പു​ല​ര്‍​ച്ചെ ഒ​ന്നി​ന് ആ​രം​ഭി​ച്ച റാ​ലി വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് അ​ര്‍​ത്തു​ങ്ക​ലി​ല്‍ എ​ത്തി​സ​മാ​പി​ച്ച​ത്. ക​ല​വൂ​രി​ല്‍നി​ന്നും അ​ര്‍​ത്തു​ങ്ക​ല്‍ ബ​സി​ലി​ക്ക​യി​ലേ​ക്കു​ള്ള അ​ഖ​ണ്ഡ ജ​പ​മാ​ല മ​ഹാ​റാ​ലി 18 മ​ണി​ക്കൂ​റോ​ളം തു​ട​ര്‍​ച്ച​യാ​യി ഇ​ട​മു​റ​യാ​തെ ഒ​ഴു​കി​യെ​ത്തിക്കൊ​ണ്ടി​രു​ന്നു.

കൃ​പാ​സ​നം സ്പി​രി​ച്ച്വ​ല്‍ ആ​നി​മേ​റ്റ​ര്‍ ഫാ.​തോ​മ​സ് പ​ള്ളി​പ്പ​റ​മ്പി​ല്‍, പ​ബ്ലി​ക്കേ​ഷ​ന്‍ സെ​ക്ര​ട്ട​റി സി​സ്റ്റ​ര്‍ ജോ​മോ​ള്‍, റാ​ലി ക്യാ​പ്റ്റ​ന്‍ ആ​ര്‍. വി​ജ​യ​കു​മാ​ര്‍, ത​ങ്ക​ച്ച​ന്‍ പ​ന​യ്ക്ക​ല്‍, ജി​മ്മി പ​രു​ത്തി​യി​ല്‍, ടി.​എ​ക്‌​സ്. പീ​റ്റ​ര്‍, അ​ഡ്വ. എ​ഡ്വേ​ര്‍​ഡ് തു​റ​വൂ​ര്‍, ജോ​സ​ഫ് അ​രൂ​ര്‍, ഷാ​ജി ക​ണ്ട​നാ​ട്, ര​തീ​ഷ് ബാ​ബു, ലൂ​സി മാ​ര്‍​ട്ടി​ന്‍, റോ​ബ​ര്‍​ട്ട് ക​ണ്ണ​ഞ്ചി​റ, ജോ​സി ക​ണ്ട​ക്ക​ട​വ്, പ​ത്മ​ജ​ന്‍ ജോ​സ​ഫ്, അ​ലോ​ഷ്യ​സ് തൈ​ക്ക​ല്‍, ആ​ന്‍റണി ശാ​സ്താം​പ​റ​മ്പി​ല്‍, ജോ​സ് ബാ​ബു കോ​താ​ട്ട്, ബേ​ബി​ച്ച​ന്‍ തൈ​വേ​ലി​ക്ക​ക​ത്ത്, ജോ​ഷി പാ​ല്യ​ത്തു​പ​റ​മ്പി​ല്‍, ഡി.​വി. ജോ​ബി ത​ങ്കി, ലി​ബി​ന്‍ ഗോ​ണ്‍​സാ​ല്‍​വ​സ്, ജോ​സി ബാ​സ്റ്റി​ന്‍, ജോ​സ​ഫ് ഫെ​ര്‍​ണാ​ണ്ട​സ്, സേ​വ്യ​ര്‍ പോ​ളാ​ശേ​രി, മ​നോ​ജ് കു​രി​ശി​ങ്ക​ല്‍, മു​ര​ളീ​ധ​ര​ന്‍ ക​ല​വൂ​ര്‍, നെ​വി​ന്‍​ പോ​ള്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്കി.


സ്വീ​ക​ര​ണം ഒ​രു​ക്കി അ​ര്‍​ത്തു​ങ്ക​ല്‍ ബ​സി​ലി​ക്ക​

കൃ​പാ​സ​നം ഡ​യ​റ​ക്ട​ര്‍ ഫാ.​ഡോ.​ വി.​പി. ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ല്‍ ന​യി​ച്ച അ​ഖ​ണ്ഡ ജ​പ​മാ​ല മ​ഹാ​റാ​ലി അ​ര്‍​ത്തു​ങ്ക​ല്‍ ബ​സി​ലി​ക്ക​യി​ലെ​ത്തി​യ​പ്പോ​ള്‍ ബ​സി​ലി​ക്ക റെ​ക്ട​ര്‍ ഫാ.​ഡോ.​ യേ​ശു​ദാ​സ് കാ​ട്ടു​ങ്ക​ല്‍​ത​യ്യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഗം​ഭീ​ര സ്വീ​ക​ര​ണം ന​ല്‍​കി. തു​ട​ര്‍​ന്ന് ന​ട​ന്ന വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് ആ​ല​പ്പു​ഴ രൂ​പ​ത മെ​ത്രാ​ന്‍ ഡോ.​ ജ​യിം​സ് റാ​ഫേ​ല്‍ ആ​നാ​പ​റ​മ്പി​ല്‍ നേ​തൃ​ത്വം ന​ല്‍​കി.

തു​ട​ര്‍​ന്ന് ബ​സി​ലി​ക്ക അ​ങ്ക​ണ​ത്തി​നു​സ​മീ​പം പ്ര​ത്യേ​കം തയാറാ​ക്കി​യ സ്റ്റേ​ജി​ല്‍ ഒ​രു​ക്കി​യ സ​മ്മേ​ള​നം ആ​ല​പ്പു​ഴ ബിഷപ് ഡോ.​ ജ​യിം​സ് റാ​ഫേ​ല്‍ ആ​നാ​പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലോ​ക​ത്ത് എ​വി​ടെ ചെ​ന്നാ​ലും കൃ​പാ​സ​ന​ത്തെ​ക്കു​റി​ച്ച് പ​റ​യാ​ന്‍ ധാ​രാ​ളം വി​ശ്വാ​സി​ക​ള്‍ ത​ന്‍റെയ​ടു​ത്ത് വ​രാ​റു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. രോ​ഗ​സൗ​ഖ്യ അ​ഭി​ഷേ​ക പ്രാ​ര്‍​ഥ​ന​യും ആ​ശീ​ര്‍​വാ​ദ​വും ഫാ.​ഡോ.​വി.​പി. ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ല്‍ ന​ട​ത്തി. അ​ഖ​ണ്ഡ ജ​പ​മാ​ല മ​ഹാ​റാ​ലി​യി​ല്‍ പ​ങ്കെ​ടു​ത്ത വി​ശ്വാ​സി​സ​മൂ​ഹ​ത്തി​ന് എ​ല്ലാ​വി​ധ​ സേ​വ​ന​ങ്ങ​ളും ബ​സി​ലി​ക്ക​യി​ല്‍ ഒ​രു​ക്കി​യി​രു​ന്നു.


വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ

കൃ​പാ​സ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ശ്വാ​സി​ക​ള്‍​ക്കാ​യി വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യ​ത്. ആം​ബു​ല​ന്‍​സു​ക​ളും ഡോ​ക്ട​ര്‍​മാ​രു​ടെ​യും ന​ഴ്സു​മാ​രു​ടെ​യും സേ​വ​ന​വും മെ​ഡി​ക്ക​ല്‍ എ​യ്ഡും ഏ​ര്‍​പ്പെ​ടു​ത്തി. അ​ര്‍​ത്തു​ങ്ക​ല്‍ ബ​സി​ലി​ക്ക പാ​രീ​ഷ് ഹാ​ളി​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ര​ണ്ട് മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​ക​ളും പ്ര​വ​ര്‍​ത്തി​ച്ചു.

ക​ല​വൂ​രി​ല്‍നി​ന്നും അ​ര്‍​ത്തു​ങ്ക​ല്‍ ബ​സി​ലി​ക്ക​വ​രെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ങ്ങ​ളി​ല്‍ ശു​ദ്ധ​ജ​ല​വി​ത​ര​ണ​വും പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള സൗ​ക​ര്യ​വും ഉ​ണ്ടാ​യി​രു​ന്നു.

ഉ​ന്ന​ത പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും വി​മു​ക്ത​ഭ​ട​ന്മാ​രു​ടെ​യും വോ​ളന്‍റിയേ​ഴ്സി​ന്‍റെയും സേ​വ​നം ഉ​ണ്ടാ​യി​രു​ന്നു. ചേ​ന്ന​വേ​ലി​പ​ള്ളി സ​ന്ന​ദ്ധ​സേ​ന സം​ഘ​ട​നാ​പ്ര​വ​ര്‍​ത്ത​ക​രും സെ​ന്‍റ് ജോ​ര്‍​ജ് ഇ​ട​വ​ക സ​ന്ന​ദ്ധ​സേ​ന സം​ഘ​ട​നാ​പ്ര​വ​ര്‍​ത്ത​ക​രും ചേ​ര്‍​ന്ന് നേ​ര്‍​ച്ച​ക്ക​ഞ്ഞി വി​ത​ര​ണം ചെ​യ്തു. അ​ര്‍​ത്തു​ങ്ക​ല്‍ സെന്‍റ് ഫ്രാ​ന്‍​സ​സ് സ്‌​കൂ​ളി​നു സ​മീ​പം ല​ഘു​ഭ​ക്ഷ​ണ​വും വി​ത​ര​ണം ചെ​യ്തു.

Tags :

Recent News

Corehub Up