x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാന്നാങ്കരയിൽ മുത്തശിയെ ചെറുമകൻ മർദിച്ചുകൊന്നു

വെബ് ഡെസ്ക്
Published: September 16, 2026 01:07 AM IST | Updated: September 16, 2026 01:07 AM IST

കൊല്ലപ്പെട്ട മേഴ്സിയും കഠിനംകുളം പൊലിസ് അറസ്റ്റുചെയ്ത ഷിബിനും

ക​ഴ​ക്കൂ​ട്ടം: ചെ​റു​മ​ക​ന്‍റെ മർദന ത്തെ തുടർന്നു മുത്തശി മ​രി​ച്ചു. ചാ​ന്നാ​ങ്ക​ര കൂ​ട്ട​ച്ചാ​ൽ താ​ബൂ​ക്ക് ക​മ്പ​നി​ക്കു സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ക​ഠി​നം​കു​ളം ചാ​ന്നാ​ങ്ക​ര വെ​ട്ടു​തു​റ പു​തു​വ​ൽ​പു​ര​യി​ടം വീ​ട്ടി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ മേ​ഴ്‌​സി (65) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മേഴ്‌​സി​യു​ടെ മ​ക​ൾ പ​രേ​ത​യാ​യ ബി​ന്ദു​വി​ന്‍റെ മ​ക​ൻ ഷി​ബി​ൻ (26) പൊലി സിന്‍റെ പിടിയിലായി.

ചൊ​വ്വാ​ഴ്ച രാ​വി​ലെ 9.30 മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​രി​യ​നാ​ടും മു​ത​ല​പ്പൊ​ഴി ഹാ​ർ​ബ​റി​ലും മീ​ൻ ക​ച്ച​വ​ടം ന​ട​ത്തു​ക​യാ​യി​രു​ന്നു കൊ​ല്ല​പ്പെ​ട്ട മേ​ഴ്സി. മേ​ഴ്സി​യും ഭ​ർ​ത്താ​വും പ്ര​തി​യാ​യ ഷി​ബി​നും സ​ഹോ​ദ​ര​ൻ ഷി​ബു​വു അ​ട​ങ്ങു​ന്ന കു​ടും​ബ​മാ​ണ് ചാ​ന്നാ​ങ്ക​ര​യി ലെ ​വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. രാ​വി​ലെ മേ​ഴ്സി​യു​ടെ ഭ​ർ​ത്താ​വും ഷി​ബി​ന്‍റെ സ​ഹോ​ദ​ര​നും ജോ​ലി​ക്കു​പോ​യ സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. ല​ഹ​രി​ക്ക​ടി​മ​യാ​യ ഷി​ബി​ൻ മേ​ഴ്‌​സി​യോ​ടു പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് വാ​ക്കേ​റ്റ​വും അ​ടി​പി​ടി​യു​മു​ണ്ടാ​യി. ഇ​തി​നി​ടെ കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി​യെ​ടു​ത്ത് മേ​ഴ്സി​യെ ആ​ക്ര​മി​ക്കു​ക​യും ത​ള്ളി​യി​ടു​ക​യും ചെ​യ്തു. ഇ​തി​നു​ശേ​ഷം വീ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങി​യ ഷി​ബി​ൻ ഉ​ണ​ർ​ന്ന​പ്പോ ൾ ​മേ​ഴ്‌​സി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​ത്തി​യു​മാ​യി പു​റ​ത്തി​റ​ങ്ങി​യ ഷി​ബി​ൻ, സ​മീ​പ​ത്ത് ജോ​ലി ചെ​യ്തു​കൊ​ണ്ടി​രു​ന്ന​വ​രോ​ട് താ​ൻ മു​ത്ത​ശി​യെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു​സ്ഥ​ല​ത്തു​നി​ന്നു പോ​യ ഷി​ബി​നെ ക​ഠി​നം​കു​ള​ത്തെ ബാ​റി​നു സ​മീ​പ​ത്തു​നി​ന്നു ക​ഠി​നം​കു​ളം പൊ​ലി​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

മേ​ഴ്‌​സി​യെ ക​ഠി​നം​കു​ളം പൊ​ലി​സ് ആം​ബു​ല​ൻ​സി​ൽ ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ച​താ​യി ഡോ​ക്‌​ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ചു. ഷി​ബി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നി​ല​ത്തു​വീ​ണ​പ്പോ​ൾ മേ​ഴ്സി​യു​ടെ ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന മു​ഴ പൊ​ട്ടി​യു​ണ്ടാ​യ ര​ക്ത​സ്രാ​വ​മാ​ണു മ​ര​ണ കാ​ര​ണ​മെ​ന്നു പൊ​ലി​സ് അ​റി​യി​ച്ചു.

ക​ത്തി​കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ മു​റി​വേ​റ്റി​രു​ന്നു​വെ​ങ്കി​ലും അ​തു മ​ര​ണ​കാ​ര​ണ​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി​വൃ​ത്ത​ങ്ങ​ളും വ്യ​ക്ത​മാ​ക്കി. മൃ​ത​ദേ​ഹം ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഐ​നി​സാ​ണ് മേ​ഴ്സി​യു​ടെ ഭ​ർ​ത്താ​വ്. സു​രേ​ഷ്, മി​നി എ​ന്നി​വ​രാ​ണ് മ​റ്റു​മ​ക്ക​ൾ.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up