കുട്ടിക്കാനം: കേന്ദ്ര ബജറ്റിലെ പുതിയ നികുതി നിർദേശങ്ങളുടെ പശ്ചാത്തലത്തിൽ മരിയൻ കോളജ് കുട്ടിക്കാനം (ഓട്ടോണമസ്) സ്കൂൾ ഓഫ് കൊമേഴ്സ് ആൻഡ് പ്രൊഫഷണൽ സ്റ്റഡീസും എസിസിഎയും സംയുക്തമായി ‘സമകാലിക ജിഎസ്ടി രീതികൾ’ എന്ന വിഷയത്തിൽ ജിഎസ്ടി കോണ്‍ക്ലേവ് സംഘടിപ്പിച്ചു.
ബജറ്റവതരണത്തിന് പിന്നാലെ നടന്ന പരിപാടിയിൽ ജിഎസ്ടി നിയമങ്ങളിലെ പുതിയ മാറ്റങ്ങളും വ്യവസായ മേഖലയിലെ പ്രായോഗിക രീതികളും വിശദമായി ചർച്ച ചെയ്തു.
ഇ.വൈ അസോസിയേറ്റ് ഡയറക്ടർ സി.എ. ബോബി വർഗീസ്, ചാർട്ടേഡ് അക്കൗണ്ടന്റ് എൻ. വിഷ്ണു രാജ്, ഐഎസ്പി ആൻഡ് അസോസിയേറ്റ്സ് പാർട്ണർ ഐസിഡോർ ലൂക്കോസ് എന്നിവർ വിവിധ സെഷനുകളിൽ പ്രഭാഷണം നടത്തി.
സ്കാപ്സ് വിഭാഗം മേധാവി ഡോ. ആർ. രൂപ, കോണ്‍ക്ലേവ് കോ-ഓർഡിനേറ്റർ ഡോ. എമിൽഡ കെ. ജോസഫ്, പ്രൊഫഷണൽ സ്റ്റഡീസ് കോ-ഓർഡിനേറ്റർ ജെലിറ്റ് മാത്യൂസ് ജോസഫ്, വിദ്യാർഥി കോ-ഓർഡിനേറ്റർമാരായ അലൻ ജോർജ്, ഡെൽന പി. തോമസ്, ഷോണ്‍ ബിജോയ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Tags : nattu vishesham GST Conclave Marian College