വാഴക്കുളം: ഭരതനാട്യത്തിനൊപ്പം ഹുലാ ഹൂപ്പ് ചുറ്റലിൽ ഗിന്നസ് വേൾഡ് റിക്കാർഡിനുള്ള പ്രകടനം ഇന്ന്. ബംഗളൂരു ക്രിസ്തു ജയന്തി ഡീംഡ് ടു ബി സർവകലാശാലയിലെ അവസാന വർഷ ബിഎസ്സി ബയോടെക്നോളജി, ബയോകെമിസ്ട്രി വിദ്യാർഥിനി കല്ലൂർക്കാട് കളമ്പുകാട്ട് കെ.കെ. കുര്യാക്കോസിന്റെ മകൾ സിന്നു ആണ് റിക്കാർഡിനായി പ്രകടനം നടത്തുന്നത്.
ഭരതനാട്യം അവതരിപ്പിക്കുമ്പോൾ ഹുലാ ഹൂപ്പ് റിംഗ് അരയിൽ ചുറ്റി മൂന്നു മിനിറ്റിനുള്ളിൽ ചുറ്റുന്ന എണ്ണമാണ് റിക്കാർഡിനായി പരിഗണിക്കുന്നത്.
വാഴക്കുളം ചാവറ ഇന്റർനാഷണൽ അക്കാദമി ഓഡിറ്റോറിയത്തിൽ ഉച്ചകഴിഞ്ഞ് മൂന്നിന് ക്ഷണിക്കപ്പെട്ട സദസിനു മുമ്പിലാണ് പ്രകടനം നടത്തുന്നത്.
Tags : Guinness World Record Local News Ernakulam Nattuvishesham