x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​രു​വാ​യൂ​ർ ക്ഷേ​ത്രോത്സ​വം : സ്വ​ര്‍​ണ​ക്കോ​ലം എ​ഴു​ന്ന​ള്ളി​പ്പ് നാ​ളെ മു​ത​ല്‍


Published: March 4, 2026 01:57 AM IST | Updated: March 4, 2026 01:57 AM IST

ഗു​രു​വാ​യൂ​ർ ഉ​ത്സ​വത്തിന്‍റെ ഭാഗമായി ഇന്നലെ കെ.​എ​സ്.​ ചി​ത്ര അ​വ​ത​രി​പ്പി​ച്ച ഭ​ക്തി​ഗാ​ന​മേ​ളയിൽനിന്ന്.

ഗു​രു​വാ​യൂ​ര്‍: ഉ​ത്സ​വ​ത്തി​ന്‍റെ ആ​റാം ദി​വ​സ​മാ​യ നാ​ളെമു​ത​ല്‍ വി​ശേ​ഷ​മാ​യ സ്വ​ര്‍​ണ​ക്കോ​ലം എ​ഴു​ന്ന​ള്ളി​ച്ച് തു​ട​ങ്ങും.​ ഉ​ച്ച​കഴിഞ്ഞ് മൂ​ന്നി​ന് കാ​ഴ്ച​ശീ​വേ​ലി​ക്കാ​ണ് എ​ഴു​ന്ന​ള്ളി​പ്പ് തു​ട​ങ്ങു​ക.​ കൊ​മ്പ​ന്‍ ഇ​ന്ദ്ര​സെ​ൻ ആ​ദ്യ ദി​വ​സം സ്വ​ര്‍​ണ​​ക്കോ​ല​മേ​റ്റും.

ഉ​ത്സ​വ​ത്തി​ന്‍റെ അ​വ​സാ​ന അ​ഞ്ച് ദി​വ​സ​ങ്ങ​ളി​ലും ഏ​കാ​ദ​ശി, അ​ഷ്ട​മി​രോ​ഹി​ണി തു​ട​ങ്ങി​യ ദി​വ​സ​ങ്ങ​ളി​ലു​മാ​ണ് സ്വ​ര്‍​ണ​ക്കോല​ മെ​ഴു​ന്ന​ള്ളി​ക്കു​ന്ന​ത്.​ ഒ​രു കി​ലോ​യി​ല​ധി​കം ത​നി സ്വ​ര്‍​ണ​ത്തി​ല്‍ തീ​ര്‍​ത്ത് മ​ര​ത​കപ്പ​ച്ച​യും വി​ശേ​ഷ​പ്പെ​ട്ട ര​ത്‌​ന​ങ്ങ​ളും പ​തി​ച്ച വീ​ര​ശൃം​ഖ​ല ചാ​ര്‍​ത്തി​യി​ട്ടു​ള്ള സ്വ​ര്‍​ണ​ക്കോലം വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണ്.​

പ​ണ്ടു​കാ​ല​ത്ത് ആ​റാം ദി​വ​സ​ത്തെ ഉ​ത്സ​വ​ത്തി​ന്‍റെ ചെ​ല​വ് പു​ന്ന​ത്തൂ​ര്‍ കോ​വി​ല​ക​മാ​യി​രു​ന്നു വ​ഹി​ച്ചി​രു​ന്ന​ത്.​ അ​ന്ന് ന​ട​ക്കു​ന്ന കാ​ഴ്ചശീ​വേ​ലി​ക്ക് കോ​വി​ല​ക​ത്തെ വ​ലി​യത​മ്പു​രാ​ന്‍ നേ​രി​ട്ട് എ​ഴു​ന്ന​ള്ളു​ക​യും കാ​ഴ്ച​ശീ​വേ​ലി വ​ട​ക്കേന​ട​ക്ക​ലെ​ത്തു​മ്പോ​ള്‍ മേ​ള​ത്തി​ല്‍ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ക്കു​ന്ന​വ​ര്‍​ക്ക് പാ​രി​തോ​ഷി​കം ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു. ​ഇ​തി​ന്‍റെ സ്മ​ര​ണ പു​തു​ക്കി നാ​ളെ ഉ​ച്ച​ക്ക് വ​ക​കൊ​ട്ട​ല്‍ ച​ട​ങ്ങ് ന​ട​ക്കും.

ഇന്ന്

ക്ഷേത്രത്തിൽ
കാ​ഴ്ച​ശീ​വേ​ലി-​രാ​വി​ലെ 6.30ന്
​പാ​ല​ഭി​ഷേ​കം-10​ന്
ശ്രീ​ഭൂ​ത​ബ​ലി- 11ന്
​കൂ​ത്ത​ന്പ​ലം
ചാ​ക്യാ​ർ​കൂ​ത്ത് -​ ഉ​ച്ച​യ്ക്ക് ഒ​ന്നി​ന്
കാ​ഴ്ച​ശീ​വേ​ലി- ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന്
​കേ​ളി, മ​ദ്ദ​ള​പ്പ​റ്റ്, പാ​ഠ​കം- വൈ​കീ​ട്ട് ആ​റി​ന്.
വ​ട​ക്കേ ന​ട​യ്ക്ക​ൽ എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്ക​ൽ, പ​ഴു​ക്ക​ാമ​ണ്ഡ​പ ദ​ർ​ശ​നം, താ​യ​ന്പ​ക, കൊ​ന്പ്-​കു​ഴ​ൽ​പ​റ്റ്, വി​ള​ക്കെ​ഴു​ന്ന​ള്ളി​പ്പ്- രാ​ത്രി എ​ട്ടു​മു​ത​ൽ ഒ​ന്നു​വ​രെ.
മേ​ൽ​പു​ത്തൂ​ർ ഓ​ഡി​റ്റോ​റി​യം
ക​ലാ​പ​രി​പാ​ടി​ക​ൾ- രാ​വി​ലെ മു​ത​ൽ. ഭ​ര​ത​നാ​ട്യം: അ​ശ്വ​തി ആൻഡ് ​ശ്രീ​കാ​ന്ത് - വൈ​കീട്ട് 6.00ന്
നൃ​ത്ത​നൃ​ത്ത്യ​ങ്ങ​ൾ: കൃ​ഷ്‌​ണ​പ്ര​ഭ,ഗു​രു​വാ​യൂ​ർ - രാ​ത്രി 7.30​വൈഷ്ണവംവേദി
വ​യ​ലി​ൻ ഫ്യൂ​ഷ​ൻ: ഗം​ഗ ശ​ശീ​ധ​ര​ൻ - രാ​ത്രി 9.00.
വൈ​കു​ണ്ഠം വേ​ദി
ക​ള​രി​പ്പ​യ​റ്റ്: വി​കെ​എം ക​ള​രി സം​ഘം മ​ല​മ​ൽ​കാ​വ് -
വൈ​കി​ട്ട് 5.00.
ഇ​ന്ന​ത്തെ ഉ​ത്സ​വ താ​യ​ന്പ​ക
(രാ​ത്രി എ​ട്ടു​മു​ത​ൽ)
1.തൃ​ക്കൂ​ർ മ​ഹാ​ദേ​വ് മാ​രാ​ർ
2.ക​ലാ​നി​ല​യം ഉ​ദ​യ​ൻ ന​മ്പൂ​തി​രി,ചി​റ​യ്ക്ക​ൽ നി​ധീ​ഷ്,ചെ​റു​താ​ഴം വി​ഷ്‌​ണു​രാ​ജ്(​ട്രി​പ്പി​ൾ)
3.ക​ലാ​മ​ണ്ഡ​ലം ബ​ല​രാ​മ​ൻ,സ​ദ​നം രാ​മ​കൃ​ഷ്‌​ണ​ൻ (ഡ​ബി​ൾ)

ഗു​രു​വാ​യൂ​രി​ൽ മേ​ളാ​സ്വാ​ദ​ക​രു​ടെ തി​ര​ക്ക്

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്രോ​ത്സ​വ ത്തോട​നു​ബ​ന്ധി​ച്ച് ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ രാ​വി​ലെ​യും വൈ​കീട്ടും കാ​ഴ്ചശീ​വേ​ലി​ക്ക് ന​ട​ക്കു​ന്ന മേ​ള​വും ര​ത്രി​യി​ലെ താ​യ​മ്പ​ക​യും ആ​സ്വ​ദി​ക്കാ​ൻ മേ​ളാ​സ്വാ​ദ​ക​രു​ടെ തി​ര​ക്കാ​ണ്. നൂ​റോ​ളം വാ​ദ്യ​ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ക്കു​ന്ന മേ​ളം രാ​വി​ലെ​യും വൈ​കീട്ടും മൂ​ന്ന് മ​ണി​ക്കൂ​റോ​ള​മാ​ണ്.

പെ​രു​വ​നം കു​ട്ട​ൻമ​ാരാ​ർ, കി​ഴ​ക്കൂ​ട്ട് അ​നി​യ​ൻമാ​രാ​ർ, പെ​രു​വ​നം സ​തീ​ശ​ൻ മാ​രാ​ർ, തി​രു​വ​ല്ല രാ​ധാ​കൃ​ഷ്ണ​ൻ, കോ​ട്ട​പ്പ​ടി സ​ന്തോ​ഷ്മാ​രാ​ർ, ഗു​രു​വാ​യൂ​ർ ശ​ശി​മാ​രാ​ർ തു​ട​ങ്ങി​യ​വ​രാ​ണ് വി​വി​ധ ദി​വ​സ​ങ്ങ​ളി​ലെ പ്ര​മാ​ണം.

പ​ഞ്ചാ​രി, ചെ​മ്പ, ചെ​മ്പ​ട, ന​വം, അ​ഞ്ച​ട​ന്ത, അ​ട​ന്ത, എ​ന്നീ മേ​ള​ങ്ങ​ളാ​ണ് വി​സ​്തരി​ച്ച്കൊ​ട്ടു​ന്ന​ത്. രാ​വി​ലെ ദി​വ​സ​വും പ​ഞ്ചാ​രി​മേ​ള​മാ​ണ്. മേ​ള​ത്തി​ന് പു​റ​മേ താ​യ​മ്പ​ക​യും പ​ഞ്ച​മ​ദ്ദ​ള കേ​ളി​യു​മു​ണ്ട്. പ​ള്ളി​വേ​ട്ട ആ​റാ​ട്ടു​ദി​വ​സ​ങ്ങ​ളി​ൽ പു​റ​ത്തേ​യ്ക്കെ​ഴു​ന്ന​ള്ളി​പ്പി​ന് മേ​ള​വും, പ​ഞ്ച​വാ​ദ്യ​വു​മാ​ണ്. പ്ര​ഗ​ത്ഭ​രാ​യ വാ​ദ്യ​ക​ലാ​കാ​ര​ന്മാ​രാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ൽ കൊ​ട്ടി​ക്ക​യ​റു​ക.​ പെ​രു​വ​നം കു​ട്ട​ൻമാ​രാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നൂ​റി​ലേ​റെ ക​ലാ​കാ​ര​ന്മാ​ർ ഈ ​ദി​വ​സ​ങ്ങ​ളി​ൽ മേ​ള​ത്തി​ന് അ​ണി​നി​ര​ക്കും.​ആ​റാ​ട്ടുദി​വ​സ​ത്തെ പ​ഞ്ച​വാ​ദ്യം ന​യി​ക്കു​ന്ന​ത് ചോ​റ്റാ​നി​ക്ക​ര വി​ജ​യ​ൻ, കു​നി​ശേ​രി അ​നി​യ​ൻ മാ​രാ​ർ, പ​ര​യ്ക്കാ​ട് ത​ങ്ക​പ്പ​ൻ മാ​രാ​ർ, ചെ​റു​പ്പു​ള​ശേരി ശി​വ​ൻ തു​ട​ങ്ങി​യ​വ​രാ​ണ്.

ആ​സ്വാ​ദ​ക​രു​ടെ വ​ലി​യ കൂ​ട്ട​മാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​വു​ക. രാ​ത്രി​യി​ൽ 8.30ന് ​ആ​രം​ഭി​ക്കു​ന്ന താ​യ​മ്പ​ക അ​ർ​ധ​രാ​ത്രി ഒ​ന്നോ​ടെ​യാ​ണ് അ​വ​സാ​നി​ക്കു​ക.​ഇ​ന്ന​ലെ പോ​രു​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​യി​ച്ച പ​ഞ്ചതാ​യ​മ്പ​ക​യാ​യി​രു​ന്നു. ക​ല്ലൂ​ർ രാ​മ​ൻ​കു​ട്ടി മാ​രാ​ർ, ക​ല്ലേ​ക്കു​ള​ങ്ങ​ര അ​ച്ചു​ത​ൻ​കു​ട്ടി മാ​രാ​ർ തു​ട​ങ്ങി​യ പ്ര​ഗ​ത്ഭ​രാ​ണ് വ​രും ദി​വ​സ​ങ്ങ​ളി​ൽ താ​യ​മ്പ​ക​യി​ൽ വി​സ്മ​യം തീ​ർ​ക്കു​ന്ന​ത്.

Tags : Guruvayur Temple nattuvishesham local news

Recent News

Corehub Up