x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴാ സ​ർ​ക്കാ​ർ സീ​ഡ് ഫാ​മി​ൽ കൊ​യ്ത്തു​ത്സ​വം

വെബ് ഡെസ്ക്
Published: October 12, 2026 12:53 AM IST | Updated: October 12, 2026 12:53 AM IST

കോ​ഴാ സം​സ്ഥാ​ന വി​ത്തു​ത്പാ​ദ​ന​കേ​ന്ദ്ര​ത്തി​ലെ കൊ​യ്ത്തു​ത്സ​വം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ്‌​മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ നി​ര്‍​വ​ഹി​ക്കു​ന്നു.

കു​റ​വി​ല​ങ്ങാ​ട്: കോ​ഴാ സം​സ്ഥാ​ന വി​ത്തു​ത്പാ​ദ​ന കേ​ന്ദ്ര​ത്തി​ൽ കൊ​യ്ത്ത് ഉ​ത്സ​വം ന​ട​ത്തി. പു​റം​ബ​ണ്ട് സു​ര​ക്ഷി​ത​മ​ല്ലാ​തി​രു​ന്ന​തു പ​രി​ഹ​രി​ക്കാ​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ൽ​നി​ന്നു​ള്ള15​ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് പു​റം​ബ​ണ്ട് ബ​ല​പ്പെ​ടു​ത്തി​യ ശേ​ഷ​മു​ള്ള കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പാ​ണ് ന​ട​ത്തി​യ​ത്.

ഫാ​മി​ലെ എ ​ബ്ലോ​ക്കി​ല്‍ കൃ​ഷി സ്ഥ​ല​ത്തേ​ക്ക് അ​മി​ത​മാ​യി വെ​ള്ളം ക​യ​റി നെ​ല്‍​കൃ​ഷി ന​ശി​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​ന് പു​റം​ബ​ണ്ട് ബ​ല​പ്പെ​ടു​ത്തി​യ​തി​ലൂ​ടെ സാ​ധി​ച്ചു. ന​ടീ​ല്‍ യ​ന്ത്ര​മു​പ​യോ​ഗി​ച്ചാ​ണ് എ ​ബ്ലോ​ക്കി​ല്‍ ഞാ​ര്‍ ന​ട്ട​തെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​യി​രു​ന്നു.


സൂ​ക്ഷ്മ​മൂ​ല​ക​പ്ര​യോ​ഗം ന​ട​ത്തി​യ​ത് ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചാ​ണ്. 30% നെ​ല്ല് ഉ​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന് സാ​ധി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
കൊ​യ്ത്തു​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ്‌​മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ നി​ര്‍​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു സു​രേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ബി മാ​ണി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മി​നി മ​ത്താ​യി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ജി തോ​മ​സ്, ബി​ജു കു​ര്യ​ന്‍, സാം ​പൈ​നാ​പ്പ​ള്ളി, ശാ​ലി​നി മോ​ഹ​ന​ന്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up