x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്വേ​ഷ പ്ര​സം​ഗം: വ​നി​താ​ ലീ​ഗ് നേ​താ​വി​നെ​തി​രേ പ​രാ​തി


Published: April 7, 2026 12:26 AM IST | Updated: April 7, 2026 12:26 AM IST

കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ഷാ​ന​വാ​സ് പാ​ദൂ​രി​നെ​തി​രേ മ​ത​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തി​യ വ​നി​താ​ലീ​ഗ് നേ​താ​വി​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി. വ​നി​താ ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി ആ‍​യി​ഷ ഫ​ർ​സാ​ന​യ്ക്കെ​തി​രേ​യാ​ണ് എ​ൽ​ഡി​എ​ഫ് പ​രാ​തി ന​ൽ​കി​യ​ത്.

മു​ള്ളേ​രി​യ​യി​ൽ ന​ട​ന്ന യു​ഡി​എ​ഫ് കു​ടും​ബ​യോ​ഗ​ത്തി​ൽ ഫ​ർ​സാ​ന ഷാ​ന​വാ​സി​നെ മു​നാ​ഫി​ഖ് (ക​പ​ട വി​ശ്വാ​സി) എ​ന്ന് വി​ശേ​ഷി​പ്പി​ച്ച​താ​യാ​ണ് ആ​രോ​പ​ണം. കാ​ഫി​ർ എ​ന്ന പ്ര​യോ​ഗം പോ​ലെ ഇ​സ്‌​ലാം മ​ത വി​ശ്വാ​സ​പ്ര​കാ​രം വെ​റു​ക്ക​പ്പെ​ടേ​ണ്ട​വ​രെ വി​ശേ​ഷി​പ്പി​ക്കു​ന്ന വാ​ക്കാ​ണ് മു​നാ​ഫി​ഖ്. കോ​ൺ​ഗ്ര​സി​ലാ​യി​രു​ന്ന ഷാ​ന​വാ​സ് അ​ഞ്ചു​വ​ർ​ഷം മു​മ്പ് എ​ൽ​ഡി​എ​ഫി​നൊ​പ്പം ചേ​ർ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ലീ​ഗി​നെ​തി​രേ അ​ട്ടി​മ​റി വി​ജ​യം നേ​ടി​യി​രു​ന്നു. തു​ട​ർ​ന്ന് അ​ഞ്ചു​വ​ർ​ഷം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

ഫ​ർ​സാ​ന​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി മ​ത​നേ​താ​ക്ക​ളും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. വി​ശ്വാ​സി​യാ​യ ഒ​രു വ്യ​ക്തി​യെ മു​നാ​ഫി​ഖ് എ​ന്നു വി​ളി​ച്ച​ത് ഗൗ​ര​വ​ത​ര​മാ​ണെ​ന്നും രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ ഇ​ത്ത​രം വാ​ക്കു​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മ​ത​പ​ണ്ഡി​ത​നും സ​മ​സ്ത ഭാ​ര​വാ​ഹി​യു​മാ​യ കു​മ്പോ​ൽ സ​യ്യി​ദ് അ​ലി ത​ങ്ങ​ൾ പ​റ​ഞ്ഞു.

അ​തേ​സ​മ​യം സ​പ്ത​ഭാ​ഷാ സം​ഗ​മ​ഭൂ​മി​യാ​യ കാ​സ​ർ​ഗോ​ഡ് പോ​ലൊ​രു സ്ഥ​ല​ത്ത് പ്ര​സം​ഗ​ത്തി​ൽ മ​റ്റു ഭാ​ഷ​ക​ൾ ക​ട​ന്നു​വ​രു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്നും ആ ​രീ​തി​യി​ൽ ഉ​പ​യോ​ഗി​ച്ച ഒ​രു വാ​ക്കി​ന് മ​ത​പ​ര​മാ​യ വ്യാ​ഖ്യാ​നം ന​ൽ​കേ​ണ്ട​തി​ല്ലെ​ന്നു​മാ​ണ് ലീ​ഗ് നേ​താ​ക്ക​ളു​ടെ നി​ല​പാ​ട്. മു​നാ​ഫി​ഖി​ന്‍റെ പ​ണി എ​ടു​ക്കു​ന്ന​വ​ർ എ​ന്ന പ്ര​യോ​ഗം ഒ​രി​ക്ക​ലും സ്ഥാ​നാ​ർ​ഥി​യു​ടെ മ​ത​വി​ശ്വാ​സ​ത്തെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നി​ല്ലെ​ന്നും രാ​ഷ്‌​ട്രീ​യ​ത്തി​ൽ സ്ഥാ​നം കി​ട്ടാ​ത്ത​പ്പോ​ൾ സ്വ​ന്തം പ്ര​സ്ഥാ​ന​ത്തോ​ട് വി​ശ്വാ​സ​വ​ഞ്ച​ന കാ​ണി​ച്ച് ത​രം പോ​ലെ കൂ​റു​മാ​റു​ന്ന രാ​ഷ്‌​ട്രീ​യ സ്വ​ഭാ​വ​ത്തെ ചൂ​ണ്ടി​ക്കാ​ണി​ക്കാ​നാ​ണ് താ​ൻ ആ ​പ്ര​യോ​ഗം ഉ​പ​യോ​ഗി​ച്ച​തെ​ന്നു​മാ​ണ് ഫ​ർ​സാ​ന​യു​ടെ വി​ശ​ദീ​ക​ര​ണം. കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​നി​യാ​യ ഫ​ർ​സാ​ന അ​റ​ബി​ക് അ​ധ്യാ​പി​ക​യും ആ​ത്മീ​യ പ്ര​ഭാ​ഷ​ക​യു​മാ​ണ്.

Tags : Hate speech nattuvishesham local news

Recent News

Corehub Up