സതീഷ് കുമാർ
ഹരിപ്പാട്: തനിച്ചു താമസിച്ചിരുന്ന ഗൃഹനാഥനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കരുവാറ്റ കളരിക്കൽ വടക്ക് ശ്രീലക്ഷ്മിയിൽ സതീഷ് കുമാർ ( 57) ആണ് മരിച്ചത്. മൃതദേഹത്തിന് മൂന്നു ദിവസത്തോളം പഴക്കമുണ്ട്. ദുർഗന്ധം വമിച്ചതിനെത്തുടർന്ന് പരിസരവാസികൾ പോലീസിൽ അറിയിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ
വീടിനുള്ളിലെ ഹാളിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പ്രാഥമിക നിഗമനത്തിൽ ദുരൂഹതയില്ലെന്നും പോസ്റ്റുമോർട്ടതിനു ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്നു പോലീസ് പറഞ്ഞു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
Tags : dead NattuVishasham DistrictNews