x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ന​ൽ​മ​ഴ​യി​ൽ ക​ന​ത്ത​നാ​ശം


Published: February 23, 2026 12:52 AM IST | Updated: February 23, 2026 12:52 AM IST

ക​ന​ത്ത​മ​ഴ​യെ​ത്തു​ട​ർ​ന്ന് കൊ​ട​ക​ര മ​ന​ക്കു​ള​ങ്ങ​ര പാ​ട​ശേ​ഖ​ര​ത്തി​ൽ വെ​ള്ള​ത്തി​ൽ​വീ​ണ നെ​ൽ​ച്ചെ​ടി​ക​ൾ.

തൃ​ശൂ​ർ: ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലും പു​ല​ർ​ച്ചെ​യു​മാ​യി അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തി​യ വേ​ന​ൽ​മ​ഴ​യി​ലും കാ​റ്റി​ലും ജി​ല്ല​യി​ലെ കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ ക​ന​ത്ത​നാ​ശം. നെ​ല്ല്, വാ​ഴ മു​ത​ലാ​യ വി​ള​ക​ൾ ക​ന​ത്ത​മ​ഴ​യി​ൽ ന​ശി​ച്ചു.

മ​ഴ തു​ട​ർ​ന്നാ​ൽ വെ​ള്ള​ത്തി​ൽ കു​തി​ർ​ന്ന നെ​ൽ​ക​തി​രു​ക​ൾ മു​ള​ച്ച് ന​ശി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ. വാ​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള കൃ​ഷി​ക​ളും മ​ഴ​യി​ൽ ന​ശി​ച്ചി​ട്ടു​ണ്ട്. കൊ​ട​ക​ര: ക​ഴി​ഞ്ഞ രാ​ത്രി​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ കൊ​ട​ക​ര പ​ഞ്ചാ​യ​ത്തി​ലെ പാ​ട​ങ്ങ​ളി​ൽ കൊ​യ്ത്തി​നു പാ​ക​മാ​യ നെ​ല്ല് വെ​ള്ള​ത്തി​ലാ​യി. കൊ​ട​ക​ര പ​ഞ്ചാ​യ​ത്തി​ലെ മ​ന​ക്കു​ള​ങ്ങ​ര, അ​ട്ട​ക്കു​ഴി​പ്പാ​ടം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ഏ​ക്ക​ർ​ക​ണ​ക്കി​നു നി​ല​ത്തി​ലെ നെ​ൽ​ച്ചെ​ടി​ക​ളാ​ണു വെ​ള്ള​ത്തി​ൽ വീ​ണ​ത്. മ​ഴ തു​ട​ർ​ന്നാ​ൽ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ക​യും വീ​ണു​കി​ട​ക്കു​ന്ന നെ​ൽ​ച്ചെ​ടി​ക​ളി​ലെ ക​തി​ർ​മ​ണി​ക​ൾ മു​ള​ച്ചു​ന​ശി​ക്കാ​ൻ ഇ​ട​യാ​കു​ക​യും ചെ​യ്യു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണു ക​ർ​ഷ​ക​ർ.

പാ​ട​ത്ത് വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ക​യും നെ​ൽ​ച്ചെ​ടി​ക​ൾ വീ​ഴു​ക​യും ചെ​യ്ത​തോ​ടെ കൊ​യ്ത്തു​യ​ന്ത്രം ഇ​റ​ക്കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ചെ​ളി​യി​ൽ ഇ​റ​ങ്ങു​ന്ന ത​ര​ത്തി​ലു​ള്ള യ​ന്ത്രം എ​ത്തി​ച്ച് കൊ​യ്ത്തു ന​ട​ത്തി​യാ​ൽ വൈ​ക്കോ​ൽ ന​ഷ്ട​പ്പെ​ടു​മെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു. മാ​ത്ര​മ​ല്ല കൊ​യ്ത്തി​നു ചെ​ല​വേ​റു​ക​യും ചെ​യ്യും. വേ​ന​ൽ​മ​ഴ തു​ട​രു​മെ​ന്ന കാ​ലാ​വ​സ്ഥാ​വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ് ആ​ശ​ങ്ക​യാ​യി.

കൊ​ട​ക​ര കൃ​ഷി​ഓ​ഫീ​സ​ർ ന​യ​ന​താ​ര പാ​ട​ശേ​ഖ​ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തി. മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ നൂ​ലു​വ​ള്ളി പാ​ട​ശേ​ഖ​ര​ത്തി​ൽ ശ​നി​യാ​ഴ്ച കൊ​യ്ത്ത് പൂ​ർ​ത്തി​യാ​യെ​ങ്കി​ലും പാ​ട​ത്ത് സൂ​ക്ഷി​ച്ച വൈ​ക്കോ​ൽ ന​ന​ഞ്ഞു. മ​ഴ തു​ട​ർ​ന്നാ​ൽ വൈ​ക്കോ​ൽ ന​ശി​ച്ചു​പോ​കു​മെ​ന്നാ​ണു ആ​ശ​ങ്ക.

ന​ന്തി​പു​ലം: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വാ​ഴ​കൃ​ഷി ന​ശി​ച്ചു. ന​ന്തി​പു​ലം സ്വ​ദേ​ശി ക​രു​മാ​ലി പ​ത്മ​നാ​ഭ​ന്‍റെ 250ഓ​ളം നേ​ന്ത്ര​വാ​ഴ​ക​ളാ​ണ് ഒ​ടി​ഞ്ഞു​വീ​ണ​ത്. ആ​റു​മാ​സം പ്രാ​യ​മാ​യ കു​ല​ച്ച വാ​ഴ​ക​ളാ​ണു ന​ശി​ച്ച​ത്. ഓ​ണ​വി​പ​ണി ല​ക്ഷ്യ​മാ​ക്കി കൃ​ഷി​ചെ​യ്ത വാ​ഴ​ക​ൾ ന​ശി​ച്ച​തോ​ടെ ക​ന​ത്ത ന​ഷ്ട​മാ​ണു ക​ർ​ഷ​ക​നു നേ​രി​ട്ട​ത്. വ​ര​ന്ത​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ൻ​ഡോ ന​ന്തി​പു​ലം, പ​ഞ്ചാ​യ​ത്തം​ഗം മെ​ൽ​ബി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

ചാ​ല​ക്കു​ടി: അ​പ്ര​തീ​ക്ഷ​ത​മാ​യി പെ​യ്ത വേ​ന​ൽ​മ​ഴ​യി​ൽ കാ​ര​കു​ള​ത്തു​നാ​ട് പാ​ട​ശേ​ഖ​ര​ത്തി​ലും ക​ന​ത്ത കൃ​ഷി​നാ​ശം. കൊ​യ്തു​ക​ഴി​ഞ്ഞ് പാ​ട​ത്തു കൂ​ട്ടി​യി​ട്ടി​യി​രു​ന്ന നെ​ല്ലാ​ണു മ​ഴ​യി​ൽ ന​ശി​ച്ച​ത്. കൊ​യ്യാ​നു​ള്ള നെ​ല്ല് വെ​ള്ള​ത്തി​ലാ​യി. നെ​ല്ല് മി​ല്ലു​കാ​രെ​ത്തി കൊ​ണ്ടു​പോ​കാ​നി​രി​ക്കെ​യാ​ണു മ​ഴ നാ​ശം വി​ത​ച്ച​ത്. 65 ഏ​ക്ക​ർ വ​രു​ന്ന പാ​ട​ശേ​ഖ​ര​ത്തി​ലെ 35 ഏ​ക്ക​ർ​കൃ​ഷി പൂ​ർ​ണ​മാ​യി ന​ശി​ച്ചു. 35 ക​ർ​ഷ​ക​രു​ടെ ജീ​വ​നോ​പാ​ധി​യാ​ണ് ന​ശി​ച്ച​ത്.

റോ​ഡ​രി​കി​ലെ
മ​ണ്ണ് ഒ​ലി​ച്ചു​പോ​യി

മേ​ലൂ​ർ: ബി​എം​ബി​സി നി​ല​വാ​ര​ത്തി​ൽ ടാ​റിം​ഗ് ന​ട​ത്തി​യ വാ​ലു​ങ്ങാ​മു​റി പാ​ല​പ്പി​ള്ളി റോ​ഡി​ന്‍റെ ടാ​റിം​ഗി​നോ​ടു ചേ​ർ​ന്ന് മ​ണ്ണി​ട്ട​ഭാ​ഗം ക​ഴി​ഞ്ഞ​ദി​വ​സം പെ​യ്ത വേ​ന​ൽ​മ​ഴ​യി​ൽ ഒ​ലി​ച്ചു​പോ​യി. റോ​ഡി​ൽ​നി​ന്ന് വാ​ഹ​ന​ങ്ങ​ൾ അ​രി​കി​ലേ​ക്ക് ഇ​റ​ക്കാ​ൻ വ​യ്യാ​ത്ത​വി​ധം ആ​ഴം രൂ​പ​പ്പെ​ട്ട​ത് യാ​ത്ര​ക്കാ​ർ​ക്കു ദു​രി​ത​മാ​യി. വീ​തി​യി​ല്ലാ​ത്ത ഭാ​ഗ​ങ്ങ​ളി​ൽ ഇ​രു​ദി​ശ​യി​ൽ​നി​ന്നും വാ​ഹ​ന​ങ്ങ​ൾ ഒ​രേ​സ​മ​യം ക​ട​ന്നു​പോ​കു​ന്പോ​ൾ വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

റോ​ഡി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ കോ​ണ്‍​ക്രീ​റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും നി​ല​വാ​ര​മി​ല്ലാ​ത്ത മി​ശ്രി​ത​മാ​ണ് ഉ​പ​യോ​ഗി​ച്ച​തെ​ന്നാ​ണ് പ​രാ​തി. കോ​ണ്‍​ക്രീ​റ്റി​ന്‍റെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും റോ​ഡി​ന്‍റെ സൈ​ഡു​ക​ൾ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി സം​ര​ക്ഷി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

തെ​ങ്ങു​വീ​ണ്
വീ​ട് ത​ക​ർ​ന്നു

മാ​ള: ക​ഴി​ഞ്ഞ​ദി​വ​സം കാ​റ്റി​ന്‍റെ​യും ഇ​ടി​യു​ടെ​യും അ​ക​ന്പ​ടി​യോ​ടെ​യെ​ത്തി​യ വേ​ന​ൽ​മ​ഴ​യി​ൽ മാ​ള​യി​ലും നാ​ശ​ന​ഷ്ട​ങ്ങ​ൾ. കോ​ട്ട​വാ​തി​ൽ കൂ​നം​പ​റ​ന്പ് മൊ​ത​യി​ൽ ലീ​ല​യു​ടെ വീ​ടി​നു മു​ക​ളി​ൽ തെ​ങ്ങ് ക​ട​പു​ഴ​കി​വീ​ണ് മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു. ആ​ള​പാ​യ​മി​ല്ല. അ​ന്ന​മ​ന​ട​യി​ൽ ക​ന​ത്ത മ​ഴ​യി​ൽ വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു​വീ​ണു. വെ​ണ്ണൂ​ർ തോ​ട്ടേ​ക്കാ​ട്ടി​ൽ വാ​സു​വി​ന്‍റെ വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​മാ​ണു ത​ക​ർ​ന്നു​വീ​ണ​ത്. വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്കു കേ​ടു​പ​റ്റി.

കൊ​ന്പ​ത്തു​ക​ട​വി​ൽ പ​ട്ടി​ക​ജാ​തി ക​മ്യൂ​ണി​റ്റി ഹാ​ളി​ന്‍റെ മ​തി​ൽ മ​രം​വീ​ണ് ഇ​ടി​ഞ്ഞു.

Tags : Heavy damage nattuvishesham local news

Recent News

Corehub Up