x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാറ്റിലും മഴയിലും കനത്ത നാശം


Published: May 4, 2026 01:41 AM IST | Updated: May 4, 2026 01:41 AM IST

മ​ഞ്ഞ​വാ​രിയിൽ മ​ര​ത്തി​ന്‍റെ കൊ​മ്പ് മേ​ച്ചി​ൽ ഷീ​റ്റി​നു​ള്ളി​ലേ​ക്ക് തു​ള​ഞ്ഞു​ക​യ​റി​യ നി​ല​യി​ൽ.

പ​ട്ടി​ക്കാ​ട്: വേ​ന​ൽ മ​ഴ​യെ തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ ശ​ക്ത​മാ​യ ഇ​ടി​വെ​ട്ടി​ൽ കു​തി​രാ​ൻ മേ​ഖ​ല​യി​ൽ വ​ലി​യ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.

പെ​രു​മാ​ട്ടി​ക്കു​ന്നി​ൽ സ്റ്റാ​ൻ​ലി ജോ​സ​ഫ് എ​ന്ന​യാ​ളു​ടെ പ​റ​മ്പി​ലെ തേ​ക്ക് മ​രം ഇ​ടി​മി​ന്ന​ലേ​റ്റ് ന​ടു​വേ പി​ള​ർ​ന്നു. വീ​ട്ടി​ലെ മോ​ട്ടോ​റി​ന്‍റെ പാ​ന​ൽ ബോ​ർ​ഡും ക​ത്തി​ന​ശി​ച്ചു. കു​തി​രാ​ൻ കു​ടി​വെ​ള്ള​പ​ദ്ധ​തി​യു​ടെ ഓ​ട്ടോ​മാ​റ്റി​ക് സ്വി​ച്ചിം​ഗ് സം​വി​ധാ​ന​വും ത​ക​രാ​റി​ലാ​യി. കൂ​ടാ​തെ പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ലെ ഇ​ൻ​വ​ർ​ട്ട​റു​ക​ൾ, ഫാ​നു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും ത​ക​രാ​റി​ലാ​യി.
വാ​ണി​യം​പാ​റ: ശ​നി​യാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​രം​വീ​ണു.

മ​ഞ്ഞ​വാ​രി കാ​രു​കു​ളം ഖ​ദീ​ജ​യു​ടെ വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണ് കാ​ട്ടി​ൽ​നി​ൽ​ക്കു​ന്ന മ​രം​വീ​ണ​ത്. ശ​ക്ത​മാ​യ കാ​റ്റി​ൽ വീ​ണ തേ​ക്ക് മ​ര​ത്തി​ന്‍റെ കൊ​മ്പ് മേ​ച്ചി​ൽ ഷീ​റ്റി​ൽ തു​ള​ഞ്ഞു​ക​യ​റി. അ​പ​ക​ട​സ​മ​യ​ത്ത് ആ​രും അ​വി​ടെ ഇ​ല്ലാ​ത്ത​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. മേ​ഖ​ല​യി​ൽ നി​ര​വ​ധി​ത​വ​ണ​യാ​യി വ​നം​വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള മ​ര​ങ്ങ​ൾ വീ​ടു​ക​ളി​ലേ​ക്ക് വീ​ഴു​ന്ന സം​ഭ​വം ഉ​ണ്ടാ​കു​ന്നു​ണ്ട്. അ​പ​ക​ട​ക​ര​മാ​യി നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി മു​റി​ച്ചു​മാ​റ്റ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പീ​ച്ചി ഡി​വി​ഷ​ൻ ഡി​എ​ഫ്ഒ​ക്ക് ഖ​ദീ​ജ പ​രാ​തി​ന​ൽ​കി.

 

Tags : Heavy damage nattuvishesham local news

Recent News

Corehub Up