x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റ്റി​ലും മ​ഴ​യി​ലും അ​ടി​മാ​ലി മേ​ഖ​ല​യി​ൽ ക​ന​ത്ത നാ​ശ​ന​ഷ്ടം

വെബ് ഡെസ്ക്
Published: July 8, 2026 12:02 AM IST | Updated: July 8, 2026 12:02 AM IST

വെ​ട്ടി​ക്ക​ൽ ജോ​യി​യു​ടെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര കാ​റ്റി​ൽ നി​ലം​പൊ​ത്തി​യ​പ്പോ​ൾ.

അ​ടി​മാ​ലി: ഇ​ന്ന​ലെ രാ​വി​ലെ​യു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും അ​ടി​മാ​ലി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക നാ​ശം. അ​ടി​മാ​ലി മെ​ഴു​കും​ചാ​ലി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര നി​ലം​പൊ​ത്തി. കൊ​ച്ചി-ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ മ​രം ക​ട​പു​ഴ​കിവീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

അ​ടി​മാ​ലി എ​സ്എ​ൻ​ഡി​പി സ്കൂ​ളി​ന് സ​മീ​പ​വും മ​ര​ത്തി​ന്‍റെ ശി​ഖ​രം ഒ​ടി​ഞ്ഞു​വീ​ണു. മെ​ഴു​കും​ചാ​ലി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു. ശ​ക്ത​മാ​യ കാ​റ്റി​ൽ മെ​ഴു​കും​ചാ​ൽ വെ​ട്ടി​ക്ക​ൽ ജോ​യി​യു​ടെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യാ​ണ് നി​ലം​പൊ​ത്തി​യ​ത്. നേ​ര​ത്തേ വീ​ണു കാ​ലി​ന് പ​രി​ക്കേ​റ്റ ജോ​യി ഈ ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ത​ല​നാ​രി​ഴ​യ്ക്ക് അ​പ​ക​ട​ത്തി​ൽനി​ന്നു ര​ക്ഷ​പ്പെ​ട്ടു.

കൊ​ച്ചി-ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ ചീ​യ​പ്പാ​റ​യ്ക്ക് സ​മീ​പ​വും മ​രം ക​ട​പു​ഴ​കിവീ​ണു. ഇ​തേത്തു​ട​ർ​ന്ന് ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു. തു​ട​ർ​ന്ന് അ​ടി​മാ​ലി ഫ​യ​ർ​ഫോ​ഴ്സെ​ത്തി മ​രം മു​റി​ച്ചുനീ​ക്കി ഗ​താ​ഗ​തം പുനഃ​സ്ഥാ​പി​ച്ചു.

അ​ടി​മാ​ലി എ​സ്എ​ൻഡിപി വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പം മ​ര​ത്തി​ന്‍റെ ശി​ഖ​രം ഒ​ടി​ഞ്ഞ് കേ​ബി​ളി​ൽ ത​ട്ടി​നി​ന്ന​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​കു​ന്ന ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു പ്രാ​ദേ​ശി​ക ജി​ല്ലാ ഭ​ര​ണ​കൂ​ടം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Tags : Heavy damage Nattuvishesham District news

Recent News

Corehub Up