x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന​ത്ത മ​ഴ​യി​ൽ എ​ട​ക്ക​ര​യി​ൽ വെ​ള്ള​ക്കെ​ട്ട്

വെബ് ഡെസ്ക്
Published: July 21, 2026 02:54 AM IST | Updated: July 21, 2026 02:54 AM IST

എ​ട​ക്ക​ര ടൗ​ണി​ൽ കെ​എ​ൻ​ജി റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട്.

എ​ട​ക്ക​ര: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് എ​ട​ക്ക​ര ടൗ​ണി​ൽ വെ​ള്ള​മു​യ​ർ​ന്നു. യാ​ത്ര​ക്കാ​രും വാ​ഹ​ന​ങ്ങ​ളും ദു​രി​ത​ത്തി​ലാ​യി. ഇ​ന്ന​ലെ രാ​വി​ലെ പെ​യ്തു തു​ട​ങ്ങി​യ മ​ഴ​യി​ൽ കെ​എ​ൻ​ജി റോ​ഡി​ൽ എ​ട​ക്ക​ര വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പ​ത്താ​ണ് വെ​ള്ളം ഉ​യ​രു​ക​യും ഗ​താ​ഗ​ത ത​ട​സം നേ​രി​ടു​ക​യും ചെ​യ്ത​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് നാ​ടു​കാ​ണി-​പ​ര​പ്പ​ന​ങ്ങാ​ടി പാ​ത ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ടൗ​ണി​ലെ ഡ്രൈ​നേ​ജു​ക​ൾ പു​തു​ക്കി നി​ർ​മി​ച്ച​പ്പോ​ൾ റോ​ഡി​ൽ പ​തി​ക്കു​ന്ന വെ​ള്ളം ഡ്രൈ​നേ​ജി​ലേ​ക്ക് ഒ​ഴു​കാ​ൻ വി​ട​വു​ക​ൾ ഇ​ട്ടി​രു​ന്നു.

എ​ന്നാ​ൽ റോ​ഡ് പ്ര​വൃ​ത്തി പാ​തി​വ​ഴി​യി​ൽ നി​ല​ച്ച​തോ​ടെ വ​ശ​ങ്ങ​ളി​ലെ വ്യാ​പാ​രി​ക​ൾ ത​ങ്ങ​ളു​ടെ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ ക​യ​റ്റാ​നു​ള്ള സൗ​ക​ര്യ​ത്തി​നാ​യി റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ ക്വാ​റി വേ​സ്റ്റ് നി​ക​ത്തി. ഇ​തു​മൂ​ലം ഡ്രൈ​നേ​ജു​ക​ളി​ലേ​ക്കു​ള്ള വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട​താ​ണ് ടൗ​ണി​ലെ വെ​ള്ള​പ്പൊ​ക്ക​ത്തി​ന് ഇ​ട​യാ​ക്കു​ന്ന​ത്. റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Nattuvishesham DistrictNews

Recent News

Corehub Up