x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കനത്ത മഴ; കുരിശുങ്കൽ ജംഗ്ഷനിൽ വെള്ളക്കെട്ട്

വെബ് ഡെസ്ക്
Published: July 31, 2026 11:56 PM IST | Updated: July 31, 2026 11:56 PM IST

ടാ​ക്സി സ്റ്റാ​ൻ​ഡി​ന് മു​ൻ​വ​ശ​ത്ത് രൂ​പ​പ്പെ​ട്ട വെ​ള്ള​ക്കെ​ട്ട്

കാ​ഞ്ഞി​ര​പ്പ​ള്ളി: മ​ഴ ശ​ക്ത​മാ​യ​തോ​ടെ കു​രി​ശു​ങ്ക​ൽ ജം​ഗ്ഷ​നി​ൽ വീ​ണ്ടും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. ടാ​ക്സി സ്റ്റാ​ൻ​ഡി​ന് മു​ൻ​വ​ശ​ത്താ​ണ് വെ​ള്ള​ക്കെ‌​ട്ട് രൂ​പ​പ്പെ​ട്ട​ത്.

ദേ​ശീ​യ​പാ​ത​യോ​ര​ത്തെ ഓ​ട അ​ട​ഞ്ഞ​താ​ണ് വെ​ള്ളം കെ​ട്ടി നി​ൽ​ക്കാ​ൻ കാ​ര​ണം. വ​ള​വി​ലെ റോ​ഡി​ല​ട​ക്കം നി​റ​ഞ്ഞ വെ​ള്ളം ഭാ​ഗി​ക​മാ​യി ടാ​ക്സി സ്റ്റാ​ൻ​ഡി​നു​ള്ളി​ലേ​ക്കും ക​യ​റി. കൂ​ടാ​തെ കു​രി​ശു​ങ്ക​ൽ ജം​ഗ്ഷ​നി​ലെ ബ​സ് സ്റ്റോ​പ്പി​ലേ​യ്ക്കും വെ​ള്ള​ക്കെ​ട്ട് നീ​ണ്ടു.

ഇ​ത് വെ​യി​റ്റിം​ഗ് ഷെ​ഡി​ൽ ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്കും ദു​രി​ത​മാ​യി. വെ​യി​റ്റിം​ഗ് ഷെ​ഡി​ൽ നി​ന്നു വെ​ള്ള​ത്തി​ലൂ​ടെ ഇ​റ​ങ്ങി ബ​സി​ൽ ക​യ​റേ​ണ്ട ഗ​തി​കേ​ടി​ലാ​യി​രു​ന്നു യാ​ത്ര​ക്കാ​ർ. മു​ന്പും സ​മാ​ന രീ​തി​യി​ൽ ഇ​വി​ടെ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ന്ന് ടാ​ക്സി ഡ്രൈ​വ​ർ​മാ​രും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടു

Tags : Heavy rain NattuVishasham DistrictNews

Recent News

Corehub Up