അന്യായമായ രാസവള കീടനാശിനി വിലവര്‍ധനയ്ക്കെതിരേ പാലാ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ കര്‍ഷക യൂണിയന് എം പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത
പാലാ: അന്യായമായ രാസവള-കീടനാശിനി വിലവര്‍ധനയ്ക്കെതിരേ പാലാ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ കര്‍ഷക യൂണിയന്-എം പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ നടത്തി. കെ.എം മാണി മെമ്മോറിയല്‍ ഗവണ്മെന്റ് ആശുപത്രിക്ക് മുന്നില്നിന്നുമാരംഭിച്ച പ്രതിഷേധ കര്‍ഷക റാലി കേരള കര്‍ഷക യൂണിയൻ-എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡാന്റീസ് കൂനാനി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പ്രകടനമായി ഹെഡ് പോസ്റ്റ് ഓഫിസിനു മുന്പില് എത്തി. കേരള കോണ്‍ഗ്രസ് -എം പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ടോബിന് കെ. അലക്സ് സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്തു.
കര്‍ഷക യൂണിയന്-എം പാലാ നിയോജക മണ്ഡലം പ്രസിഡന്റ് അപ്പച്ചന് നെടുമ്പിള്ളി അധ്യക്ഷത വഹിച്ചു.
കര്‍ഷക യൂണിയൻ-എം സംസ്ഥാന സെക്രട്ടറി കെ.പി. ജോസഫ് കുന്നത്തുപുരയിടം, കേരള കോണ്‍ഗ്രസ്-എം പാലാ മണ്ഡലം പ്രസിഡന്റ് ബിജു പാലുപടവന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ലീന സണ്ണി, ബ്ലോക്ക് പഞ്ചായത്ത് അംഗം സാജന് മണിയങ്ങാട്ട്, കര്‍ഷക യൂണിയന് പാലാ നിയോജക മണ്ഡലം സെക്രട്ടറിമാരായ കെ. ഭാസ്കരന് നായർ, ടോമി മാത്യു തകടിയേൽ, ജോര്‍ജ് കുട്ടി ജേക്കബ്, ഷാജി കൊല്ലിത്തടം പ്രദീപ് ജോര്‍ജ് ജയ്സണ്‍ ജോസഫ്, പി.വി. ചാക്കോ, സിറിയക് ജോസഫ്, അബു മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews