x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൈ​തൃ​കം ജ​ലോ​ത്സ​വം: താ​ണി​യ​ൻ ജ​ല​രാ​ജാ​വ്

വെബ്ഡെസ്ക്
Published: September 7, 2026 08:22 AM IST | Updated: September 7, 2026 08:22 AM IST

പ്രതീകാത്മക ചിത്രം

പ​ള്ളി​വ​ള​വ് : മ​തി​ല​കം പ​ടി​യൂ​ർ പൈ​തൃ​കം ബോ​ട്ട് ക്ല​ബ് നാ​ലാ​മ​ത് ജ​ലോ​ത്സ​വം ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ലി​ൽ എ ​ഗ്രേ​ഡ് വി​ഭാ​ഗ​ത്തി​ൽ തു​രു​ത്തി​പ്പു​റ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി താ​ണി​യ​ൻ കി​രീ​ടം നി​ല​നി​ർ​ത്തി. ഒ​രു മി​നി​റ്റ് 39 സെ​ക്ക​ൻ​ഡ് 0 9 മൈ​ക്രോ സെ​ക്ക​ൻ​ഡ് സ​മ​യ​മെ​ടു​ത്ത് വി​ജ​യി​ക്കി​രീ​ടം ക​ര​സ്ഥ​മാ​ക്കി. തു​രു​ത്തി​പ്പു​റം ഒ​രു മി​നി​റ്റ് 39 സെ​ക്ക​ൻ​ഡ് 60 മൈ​ക്രോ സെ​ക്ക​ൻ​ഡ് എ​ടു​ത്തു.

ബി ​ഗ്രേ​ഡ് ക​ളി​വ​ള്ള​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മൈ​ക്രോ​സെ​ക്ക​ൻ​ഡു​ക ളു​ടെ വ്യ​ത്യാ​സം പോ​ലും കാ​ണി​ക്കാ​തെ ഇ​രു​ഭാ​ഗ​വും തു​ല്യ​ത പു​ല​ർ​ത്തി​യ​തി​നാ​ൽ വീ​ഡി​യോ ക​ണ്ണു​ക​ളി​ലൂ​ടെ നി​രീ​ക്ഷി​ച്ച് ഒ​ഫീ​ഷ്യ​ലാ​യി വി​ധി പ്ര​ഖ്യാ​പി​ച്ച​ത് ഏ​റെ നേ​രം വാ​ക്കു ത​ർ​ക്ക​ങ്ങ​ൾ​ക്കി​ട​യാ​ക്കി. മ​ട​പ്രാ​തു​രു​ത്ത് ഒ​രു മി​നി​റ്റ് 45 സെ​ക്ക​ൻ​ഡ് 80 മൈ​ക്രോ സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ് ചെ​യ്തു. ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ ത​ട്ട​ക​ത്ത​മ്മ ഒ​രു മി​നി​റ്റ് 45 സെ​ക്ക​ൻ​ഡ് 91 മൈ​ക്രോ സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ് ചെ​യ്തു.

രാ​വി​ലെ ന​ട​ന്ന ച​ട​ങ്ങി​ൽ ത​മി​ഴ്നാ​ട് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ടൂ​റി​സം മ​ന്ത്രി എ​സ്. രാ​ജേ​ഷ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ് മ​ത്സ​ര​ങ്ങ​ൾ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. സു​ധീ​ഷ് പ​താ​ക ഉ​യ​ർ​ത്തി. മ​തി​ല​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​മ​തി സു​ന്ദ​ര​നും പ​ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ക​ണ്ണ​നും തു​ഴ​കൈ​മാ​റ്റം നി​ർ​വ​ഹി​ച്ചു.

വെ​ള്ളാ​ങ്ക​ല്ലൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് വ​ത്സ​ല ബാ​ബു ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ത്‌​ല​റ്റു​ക​ളാ​യ ആ​ൻ​സി സോ​ജ​ൻ, അ​ഷ്‌​ഫാ​ക്ക് കൂ​ടാ​തെ ഡാ​വി​ഞ്ചി സു​രേ​ഷ് സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻസ​ർ​ ജാ​സ് അ​ബ്ദു​ൽ റ​സാ​ഖ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു. എം​എ​ൽ​എ​മാ​രാ​യ കെ.​കെ. വ​ത്സ​രാ​ജ് , തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ, മു​ൻ എം​എ​ൽ​എ ഇ.​ടി. ടൈ​സ​ൺ, സി​നി​മാ നാ​ട​ക സം​വി​ധാ​യ​ക​ൻ ഷൈ​ജു അ​ന്തി​ക്കാ​ട് തു​ട​ങ്ങി​യവ​ർ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Heritage Water Festival:

Recent News

Corehub Up