പി ആൻഡ് ടി കോളനി ഫ്ലാറ്റിൽ ദുരിതം അനുഭവിക്കുന്നവർ നടത്തുന്ന സമരപ്പന്തലിൽ എത്തിച്ചേർന്ന ഹൈബി ഈഡൻ എംപിയും മേയർ വി.കെ. മിനിമോളും ദുരിതബാധിതരെ ആശ്വസിപ്
തോപ്പുംപടി: മുണ്ടംവേലിയിൽ നിർമിച്ച പിആൻഡ്ടി കോളനി ഫ്ലാറ്റ് സമുച്ചയത്തിലെ ഗുരുതരമായ നിർമാണ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ഹൈബി ഈഡൻ എംപി.
ഫ്ലാറ്റ് സമുച്ചയത്തിൽ ദുരിതം അനുഭവിക്കുന്നവർ നടത്തുന്ന സമരത്തിന്റെ പന്തലിലും ഫ്ലാറ്റ് സമുച്ചയത്തിലും എത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ ഈ കെട്ടിടത്തിൽ താമസിക്കാൻ പറ്റാത്ത സ്ഥിതിയാണെന്ന് അദ്ദേഹം പറഞ്ഞു.
ദുരിതബാധിതരെ കൈവിടില്ലെന്നും ഇവരുടെ ഈ ദുരിതം അവസാനിക്കുന്നത് വരെ കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ദുരിതം അനുഭവിക്കുന്നവരെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത മുൻ എംഎൽഎ കെ.ജെ. മാക്സിയുടെ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് ഹൈബി ഈഡൻ പറഞ്ഞു. തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം. ഷാജി അടുത്ത ദിവസം ഇവിടം സന്ദർശിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അടിസ്ഥാന സൗകര്യം ഒരുക്കുമെന്ന് മേയർ
ദുരിതബാധിതർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്ന് മേയർ വി.കെ. മിനിമോൾ. ദുരിത ബാധിതർ നടത്തുന്ന സമരപന്തലിൽ എത്തി സംസാരിക്കുകയായിരുന്നു മേയർ. അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ ഉടനടി ചെയ്യും. ഫ്ലാറ്റ് സമുച്ചയം നിർമിച്ചവർക്ക് നഗരസഭ ഇനി ഒരു പ്രവൃത്തിയും നൽകില്ലെന്നും മേയർ പറഞ്ഞു.
Tags : NattuVishesham DistrictNews