പ്രതീകാത്മക ചിത്രം
കൊയിലാണ്ടി: കൊയിലാണ്ടിയിൽ പട്ടാപ്പകൽ വീടു കുത്തി തുറന്ന് മോഷണം. കൊതമംഗലം ആയനാർകുനിയിൽ വിജയന്റെ വീട്ടിൽ നിന്നാണ് പട്ടാപ്പകൽ സ്വർണവും പണവും മോഷ്ടിച്ച് കള്ളൻ കടന്നു കളഞ്ഞത്. വിജയൻ ഇന്നലെ രാവിലെ 10 മണിയോടെ ഡോക്ടറെ കാണാൻ ചേലിയ ഡിസ്പെൻസറിയിൽ പോയിരുന്നു.
12.30 ഓടെ തിരിച്ചെ ത്തിയപ്പോളാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ വടക്കുഭാഗത്തെ വാതിലിന്റെ പൂട്ടു പൊളിച്ച് കള്ളൻ അകത്തു കയറുകയായിരുന്നു. ഒരു പവന്റെ വളയും അരപ്പവന്റെ രണ്ടു മോതിരവും മോഷണം പോയി. ഷോക്കേസിൽ വെച്ചിരുന്ന താക്കോലെടുത്ത് അലമാരി തുറന്നാണ് സ്വർണം മോഷ്ടിച്ചത്.
കൂടാതെ ഷോക്കേസിൽ വെച്ചിരുന്ന പേഴ്സിലുണ്ടായിരുന്ന 9000 രൂപയും കളവു പോയി. കൊയിലാണ്ടി പോലീസിൽ വിജയൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : Nattuvisesham DistrictNews DeepikaNews