പാലോട്: പന്നിയെ പിടികൂടി ഇറച്ചിയാക്കിയ നാലംഗ നായാട്ട് സംഘത്തെ പാലോട് വനം വകുപ്പ് പിടികൂടി.
കിളിമാനൂർ മലയമഠം സിന്ധുഭവനിൽ മണിലാൽ ( 31), സഹോദരൻ മഹേഷ് ലാൽ (29), കല്ലറക്കോണം അശ്വതി ഭവനിൽ അനീഷ് (32), കടമ്പാട്ടുകോണം സൂര്യഭവനിൽ സൂരജ് (26) എന്നിവരെയാണ് പിടികൂടിയത്. സംഘത്തിലെ അഖിൽ ഒളിവിലാണ്. കിളിമാനൂർ പഞ്ചായത്തു വക ശ്മശാനത്തിൽനിന്നു പിടികൂടിയ പന്നിയെ മണിലാലിന്റെ കുടുംബ വീട്ടിൽ എത്തിച്ചാണ് ഇറച്ചിയാക്കിയത്.
വിവരം ലഭിച്ച പാലോട് വനം വകുപ്പ് 36 കിലോ ഇറച്ചിയും ആയുധങ്ങളും അടക്കമാണ് പ്രതികളെ പിടികൂടിയത്. റേഞ്ച് ഓഫിസർ വിപിൻചന്ദ്രൻ, ഡെപ്യൂ ട്ടി റേഞ്ച് ഓഫീസർ സന്തോഷ്കുമാർ, എസ്എഫ്ഒ സന്തോഷ്, ബിഎഫ്ഒമാരായ അരുൺ, ബിന്ദു, സൂര്യ എന്നിവരുടെ നേതൃത്വത്തിലാൽ പിടികൂടിയ പ്രതികളെ വനം കോടതിയിൽ ഹാജരാക്കി.
Tags : Hunting