x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഗ​ര​ത്തി​ലെ ഓ​ട്ടോ​ക​ളി​ലും ബ​സു​ക​ളി​ലും "ഐ ​ആം എ ​തൂ​ഫാ​ൻ വാ​രി​യ​ർ’പോ​സ്റ്റ​ർ


Published: August 4, 2026 07:15 AM IST | Updated: August 4, 2026 07:15 AM IST

കോ​ഴി​ക്കോ​ട് : റോ​ട്ട​റി കാ​ലി​ക്ക​ട്ട് സൈ​ബ​ർ സി​റ്റി, സി​റ്റി പോ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​നതൂ​ഫാ​ൻ ല​ഹ​രി വി​രു​ദ്ധ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ലെ ഓ​ട്ടോ , ബ​സ് തൊ​ഴി​ലാ​ളി​ക​ൾ തൂ​ഫാ​ൻ വാ​രി​യ​ർ ആ​കു​ന്നു.​

ഇ​തി​ന് മു​ന്നോ​ടി​യാ​യി ഓ​ട്ടോ​ക​ളി​ൽ ഐ​ആം എ ​തൂ​ഫാ​ൻ വാ​രി​യ​ർ പോ​സ്റ്റ​ർ പ​തി​പ്പി​ക്കും.പോ​ലീ​സ് ക്ല​ബി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​ചാ​ര​ണ പോ​സ്റ്റ​ർ പ്ര​കാ​ശ​നം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എ.​പി. ഷൗ​ക്ക​ത്ത​ലി നി​ർ​വ​ഹി​ച്ചു. ഡി​സി​പി പ​ദം സിം​ഗ് മു​ഖ്യ​തി​ഥി​യാ​യി.​ റോ​ട്ട​റി സൈ​ബ​ർ സി​റ്റി പ്ര​സി​ഡ​ന്‍റ് എം.​പി. ര​ഞ്ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

ന​ഗ​ര​ത്തി​ലെ 2500 ഓ​ളം ഓ​ട്ടോ​ക​ളി​ലും 300 ഓ​ളം ബ​സു​ക​ളി​ലും പോ​സ്റ്റ​ർ പ​തി​പ്പി​ക്കും.​ അ​സി. ക​മ്മീ​ഷ​ണ​ർ​മാ​രാ​യ കെ.​വി. പ്ര​മോ​ദ്, കെ.​ സു​മേ​ഷ്, അ​ബ്‌​ദു​ൾ ക​രീം, ഹോ​പ്പ് ചെ​യ​ർ എം.​എം. ഷാ​ജി, അ​ഡീ.​എ​സ്പി ഇ.​ അ​നി​ൽ കു​മാ​ർ, സ​ർ​വീ​സ് പ്രൊ​ജ​ക്ട് ചെ​യ​ർ എ.​എം. പ്ര​ഷീ​ൽ,ജി​ജി​ആ​ർ കെ.​വി.​സ​വീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham posters on the city's

Recent News

Corehub Up