x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ടു​ക്കി സ​ഹോ​ദ​യ ക​ലോ​ത്സ​വം ഇ​ന്ന് ക​ര്‍​മ​ല​ഗി​രി സ്‌​കൂ​ളി​ല്‍

വെബ് ഡെസ്ക്
Published: September 25, 2026 10:46 PM IST | Updated: September 25, 2026 10:46 PM IST

പ്രതീകാത്മക ചിത്രം

മൂ​ന്നാ​ര്‍: ഇ​ടു​ക്കി സ​ഹോ​ദ​യ ക​ലോ​ത്സ​വം "ത​രം​ഗ 2കെ26' ​മൂ​ന്നാ​ര്‍ ക​ര്‍​മ​ല​ഗി​രി സ്‌​കൂ​ളി​ല്‍ ഇ​ന്നു ന​ട​ക്കും. ജി​ല്ല​യി​ലെ സി​ബി​എ​സ്ഇ സ്‌​കൂ​ളു​ക​ളി​ല്‍​നി​ന്നാ​യി 1000ത്തി​ല​ധി​കം ക​ലാ​പ്ര​തി​ഭ​ക​ള്‍ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.

ആ​റു വേ​ദി​ക​ളി​ലാ​യാ​ണ് മ​ത്സ​രം. രാ​വി​ലെ 8.30ന് ​ആ​രം​ഭി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ള്‍ വൈ​കു​ന്നേ​രം 4.30ന് ​സ​മാ​പി​ക്കും. തു​ട​ര്‍​ന്ന് 5.30ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം എ​ഫ്. രാ​ജ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫ്‌​ള​വേ​ഴ്‌​സ് ടോ​പ് സിം​ഗ​ര്‍ ശ്രേ​യ ശ്രീ​കു​മാ​ര്‍ ച​ട​ങ്ങി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ഇ​ടു​ക്കി സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് ഫാ.​ഡോ. സി​ജ്‍ പോ​ള്‍ ഊ​ന്നു​ക​ല്ലേ​ല്‍, സെ​ക്ര​ട്ട​റി സി​സ്റ്റ​ര്‍ ഷെ​റി​ന്‍ തെ​ക്കേ​ല്‍, ട്ര​ഷ​റ​ര്‍ ഫാ. ​ജോ​ബി മാ​താ​ളി​ക്കു​ന്നേ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

ക​ലോ​ത്സ​വ വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​നം ച​ട​ങ്ങി​ല്‍ ന​ട​ക്കും. ജി​ല്ല​യി​ലെ 31 സ്‌​കൂ​ളു​ക​ളി​ല്‍​നി​ന്നു​ള്ള ക​ലാ​പ്ര​തി​ഭ​ക​ള്‍ മ​ത്സ​ര​ത്തി​ല്‍ മാ​റ്റു​ര​യ്ക്കും.

Tags : Nattuvishesham DistrictNews DeepikaNews Arts Festival

Recent News

Corehub Up