ജൂനിയർ എൻസിസി കേഡറ്റുകളുടെ നേതൃത്വത്തിൽ നടന്ന പരിപാടി.
കട്ടപ്പന: പുളിയന്മല കാര്‍മല്‍ സിഎംഐ പബ്ലിക് സ്കൂള്‍ കട്ടപ്പനയില്‍ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി നടത്തി. പൊതുസമ്മേളനം റോയി കെ. പൗലോസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ലഹരി ബോധവത്കരണത്തിനായി തയാറാക്കിയ സംഗീത ആല്‍ബത്തിന്റെ പ്രകാശനവും എംഎല്‍എ നിര്‍വഹിച്ചു. ചാവറ പബ്ലിക് സ്കൂള്‍ മലയാളം അധ്യാപകന് അനീഷ് ഡേവിസ് രചനയും കോട്ടയം ഡി മീഡിയ ഡയറക്ടര്‍ ഫാ. ജസ്റ്റിന് കളിയാനിയിൽ സിഎംഐ സംഗീതവും നിർവഹിച്ചു. ലിബിൻ സ്കറിയയാണ് ഗാനം ആലപിച്ചത്.
മാനേജര്‍ ഫാ. ജോബി മംഗലത്തുകരോട്ട് സിഎംഐ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഫാ. ബേണി ജോസ് മാത്യു തറപ്പില്‍ സിഎംഐ, നഗരസഭാ ചെയര്‍പേഴ്സണ്‍ ജോയി വെട്ടിക്കുഴി, കട്ടപ്പന ഡിവൈഎസ്പി റെജി എം. കുന്നിപ്പറമ്പന്, കട്ടപ്പന മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് സാജന് ജോര്‍ജ്, നഗരസഭാ കൗണ്‍സിലര്‍ വി.ആര്. സജി, പിടിഎ പ്രസിഡന്റ് ഷെമില്‍ എം.എ. തുടങ്ങിയവർ പ്രസംഗിച്ചു.
ക്രൈസ്റ്റ് കോളജ് ഡയറക്ടറും ബര്‍സാറുമായ ഡോ. ലിജോ കൊച്ചുവീട്ടില്‍ സിഎംഐ വിശിഷ്ടാതിഥികള്‍ക്ക് ഉപഹാരം നല്കി. ബോധവത്കരണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. നഗരസഭാ കൗണ്‍സിലര്‍മാരായ സോണിയ ജെയ്ബി, ബേബി കുര്യന്, മര്‍ച്ചന്റ്സ് അസോസിയേഷന് യൂത്ത് വിംഗ് ഭാരവാഹികളായ അജിത്ത് സുകുമാരന്‍, സിജോമോന്‍ ജോസ്, മുന്‍ പിടിഎ പ്രസിഡന്റുമാരായ ബെന്നി കുര്യന്, ബോസ് പീറ്റര്‍ ചെമ്പകമംഗലം, രമേഷ് ജോസഫ് കല്ലറയ്ക്കല്‍ എന്നിവരും പൊലിസ്, എക്സൈസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു.
പൊതുസമ്മേളനത്തിനു ശേഷം കട്ടപ്പന നഗരത്തിൽ നടന്ന റാലിയില്‍ നൂറുകണക്കിന് വിദ്യാര്‍ഥികളും അധ്യാപകരും മാതാപിതാക്കളും അണിചേർന്നു.