x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ണ്‍​ഗ്ര​സ് ദു​ര്‍​ബ​ല​മാ​യാ​ല്‍ ജ​നാ​ധി​പ​ത്യം ഇ​ല്ലാ​താ​കും: മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ്


Published: December 29, 2025 12:26 AM IST | Updated: December 29, 2025 12:26 AM IST

ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ആ​സ്ഥാ​ന​ത്ത് ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ 141 -ാം ജ​ന്മ​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജിന്‍റെ നേതൃത്വത്തിൽ ഗാ​ന്

ക​ണ്ണൂ​ര്‍: കോ​ണ്‍​ഗ്ര​സ് ദു​ര്‍​ബ​ല​മാ​യാ​ല്‍ ജ​നാ​ധി​പ​ത്യ​മു​ണ്ടാ​വി​ല്ലെ​ന്നും ഇ​ന്ത്യ​യെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ത്മ സ​മ​ര്‍​പ്പ​ണം ന​ട​ത്ത​ണ​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ്.ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ആ​സ്ഥാ​ന​ത്ത് ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ141 -ാം ജ​ന്മ​ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സി​പി​എം വ​ര്‍​ഗീ​യ ക​ക്ഷി​ക​ളു​മാ​യി ബാ​ന്ധ​വം ന​ട​ത്തി​യ​തി​ന് ജ​നം ന​ല്‍​കി​യ ക​ന​ത്ത പ്ര​ഹ​ര​മാ​ണ് ത്രി​ത​ല പ​ഞ്ചാ​യ​ത്തി​ല​ട​ക്കം ജി​ല്ല​യി​ല്‍ കോ​ണ്‍​ഗ്ര​സി​നു​ണ്ടാ​യ വ​ന്‍ മു​ന്നേ​റ്റ​ത്തി​നു വ​ഴി​യൊ​രു​ക്കി​യ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​ഫ. എ.​ഡി. മു​സ്ത​ഫ, ടി.​ഒ. മോ​ഹ​ന​ന്‍, റി​ജി​ൽ മാ​കു​റ്റി, കെ. ​പ്ര​മോ​ദ് , അ​മൃ​ത രാ​മ​കൃ​ഷ്ണ​ൻ, എം.​പി ഉ​ണ്ണി​കൃ​ഷ്ണ​ൻ, ടി. ​ജ​യ​കൃ​ഷ്ണ​ന്‍, വി.​പി. അ​ബ്ദു​ൽ റ​ഷീ​ദ്, റ​ഷീ​ദ് ക​വ്വാ​യി, പി. ​മാ​ധ​വ​ൻ, ശ്രീ​ജ മ​ഠ​ത്തി​ൽ, മ​നോ​ജ് കൂ​വേ​രി, കാ​യ​ക്ക​ൽ രാ​ഹു​ൽ, ലി​ഷ ദീ​പ​ക്ക്, കൂ​ക്കി​രി രാ​ജേ​ഷ്, ക​ല്ലി​ക്കോ​ട​ൻ രാ​ഗേ​ഷ്, കെ. ​ഉ​ഷാ​കു​മാ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Martin George nattuvishasham local news

Recent News

Corehub Up