x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അധികൃതർ ഒന്നു മനസുവച്ചെങ്കിൽ.... ഗ​തി​കെ​ട്ട അ​വ​സ്ഥ​യി​ൽ സർക്കാർ ഓഫീസ് കെട്ടിടങ്ങൾ

സ്വ​ന്തം ലേ​ഖ​ക​ർ
Published: February 25, 2026 06:28 AM IST | Updated: February 25, 2026 06:28 AM IST

കൊ​ല്ലം: അ​ധി​കൃ​ത​ർ ആ​രെ​ങ്കി​ലും ഒ​ന്നു തി​രി​ഞ്ഞു​നോ​ക്കി​യി​രു​ന്നെ​ങ്കി​ൽ ഇ​ടി​ഞ്ഞു​വീ​ഴാ​ൻ ത​യാ​റാ​യി​ നി​ൽ​ക്കു​ന്ന സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ൾ​ക്കു​ ശാ​പ​മോ​ക്ഷം കി​ട്ടു​മാ​യി​രു​ന്നു. ഇ​തി​നു​ള്ളി​ൽ സേ​വ​നം ചെ​യ്യു​ന്ന മ​നു​ഷ്യ​ജീ​വ​നു​ക​ളെ കു​റി​ച്ചു ചി​ന്തി​ച്ചി​രു​ന്നെ​ങ്കി​ൽ പ​ണ്ടേ ഈ ​കെ​ട്ടി​ട​ങ്ങ​ളെ​ല്ലാം പു​തു​ക്കി പ​ണി​യു​ക​യോ പു​ന​ർ​നി​ർ​മി​ക്കു​ക​യോ ചെ​യ്യു​മാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട് പ​ഴ​കി​യ കെ​ട്ടി​ട​ത്തി​ന്‍റെ സ്ലാ​ബ് ത​ക​ർ​ന്ന് വീ​ണ് നാ​ല് ജീ​വ​നു​ക​ൾ ന​ഷ്ട​മാ​യ വാ​ർ​ത്ത വ​ന്ന​പ്പോ​ഴാ​ണ് പ​ല​രും ജോ​ലി ചെ​യ്യു​ന്ന സ്വ​ന്തം കെ​ട്ടി​ട​ത്തി​ലേ​ക്ക് ഒ​ന്നു നോ​ക്കി​യ​ത്. സ​ർ​ക്കാ​ർ​കാ​ര്യം മു​റ​പോ​ലെ ന​ട​ക്കു​മെ​ന്ന​റി​യാ​വു​ന്ന​തു​കൊ​ണ്ട് കെ​ട്ടി​ട​ത്തി​ന്‍റെ കാ​ല​പ്പ​ഴ​ക്ക​മൊ​രു പ​ഴ​ക്ക​മ​ല്ല. എ​വി​ടെ​യാ​ണെ​ങ്കി​ലും അ​പ​ക​ട​മോ ദു​ര​ന്ത​മോ സം​ഭ​വി​ച്ചു​ക​ഴി​യു​ന്പോ​ൾ അ​ല​മു​റ​യി​ടാ​ൻ മാ​ത്ര​മേ സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തി​ന് സാ​ധി​ക്കു​ക​യു​ള്ളൂ.

കൊ​ല്ലം കെ​എ​സ്ആ​ർ​ടി​സി ബസ് സ്റ്റാൻഡ്

ഏ​ത് നി​മി​ഷ​വും നി​ലം​പൊ​ത്താ​വു​ന്ന നി​ല​യി​ൽ ബ​ല​ക്ഷ​യം സം​ഭ​വി​ച്ച കെ​ട്ടി​ട​ത്തി​ലാ​ണ് ജി​ല്ല​യു​ടെ ആ​സ്ഥാ​ന കേ​ന്ദ്ര​ത്തി​ലെ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് എ​ന്ന​തു വ​ർ​ഷ​ങ്ങ​ളാ​യി ആ​ശ​ങ്ക​യു​യ​ർ​ത്തു​ന്ന​താ​ണ്. പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് എ​ന്ന സ്വ​പ്നം നീ​ണ്ടു പോ​കു​മ്പോ​ൾ ജീ​വ​ൻ കൈ​യി​ൽ പി​ടി​ച്ച് നൂ​റു​ക​ണ​ക്കി​നു ജീ​വ​ന​ക്കാ​രും ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രും ആ​ണ് ദി​നം​പ്ര​തി കൊ​ല്ലം ബ​സ് സ്റ്റാ​ൻ​ഡി​നെ ആ​ശ്ര​യി​ക്കു​ന്ന​ത്.

ര​ണ്ടു നി​ല കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല മു​ത​ൽ മു​ക​ളി​ലെ നി​ല​വ​രെ​യും വ​ർ​ഷ​ങ്ങ​ളാ​യി ശോ​ച​നീ​യാ​വ​സ്ഥ​യി​ലാ​ണ്. മേ​ൽ​ക്കൂ​ര​യി​ലെ പ്ലാ​സ്റ്റ​റിം​ഗ് ഇ​ള​കി​വീ​ണ് മെ​റ്റ​ൽ ക​മ്പി​ക​ൾ തെ​ളി​ഞ്ഞു​കാ​ണു​ന്ന സ​ൺ​ഷെ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ത്താ​ണ് ആ​ളു​ക​ൾ ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന​ത്. കൂ​ടു​ത​ൽ ബ​ല​ക്ഷ​യ​മു​ള്ള സ്ഥ​ല​ത്തേ​ക്ക് ആ​ളു​ക​ൾ ക​ട​ക്കാ​തി​രി​ക്കാ​ൻ കെ​ട്ടി​ത്തി​രി​ക്കാ​ൻ പോ​ലും ക​ഴി​ഞ്ഞി​ട്ടി​ല്ല. കെ​ട്ടി​ടം മു​ഴു​വ​ൻ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ളി​ട​ത്ത് കെ​ട്ടി​ത്തി​രി​ച്ചാ​ലും എ​ന്ത് പ്ര​യോ​ജ​നം എ​ന്ന ചോ​ദ്യ​മാ​ണ് യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും ഉ​യ​ർ​ത്തു​ന്ന​ത്.

ഇ​ട​ക്കി​ട​ക്ക് കോ​ൺ​ക്രീ​റ്റ് ഭാ​ഗ​ങ്ങ​ൾ ഇ​ള​കി​വീ​ഴു​ന്ന​തി​നി​ട​യി​ലാ​ണ് ര​ണ്ടാം നി​ല​യി​ലെ ഓ​ഫീ​സ് ഉ​ൾ​പ്പെ​ടെ സം​വി​ധാ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. തി​ക​ച്ചും വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​വും. ശു​ചി​മു​റി പൊ​ട്ടി​യൊ​ലി​ക്കു​ന്ന സ്ഥി​തി​യി​ലാ​ണെ​ന്ന് ജീ​വ​ന​ക്കാ​ർ പ​രാ​തി പ​റ​ഞ്ഞു മ​ടു​ത്തി​രി​ക്കു​ന്നു.

പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് എ​ന്ന ‘സ്വ​പ്ന​പ​ദ്ധ​തി’ കാ​ലം കു​റെ ആ​യി കൊ​ല്ലം ജ​ന​ത കേ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. 100 കോ​ടി​യു​ടെ പ​ദ്ധ​തി നി​ല​വി​ലെ ബ​സ് സ്റ്റാ​ൻ​ഡ് സ്ഥി​തി ചെ​യ്യു​ന്നി​ട​ത്ത് വ​രു​മെ​ന്ന് ധ​ന​മ​ന്ത്രി​യും മു​ൻ ഗ​താ​ഗ​ത മ​ന്ത്രി​യും ഉ​ൾ​പ്പെ​ടെ പ്ര​ഖ്യാ​പി​ച്ച​തി​നും വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. എ​ന്നാ​ൽ, ഒ​ന്നും ന​ട​ക്കാ​തെ വ​ന്ന​തോ​ടെ സ​മീ​പ​ത്തെ ഗാ​രേ​ജ് സ്ഥി​തി ചെ​യ്യു​ന്ന പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മി​ക്കാ​ൻ എം. ​മു​കേ​ഷ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ടി​ട്ടും കാ​ലം​കു​റെ ആ​യി​രി​ക്കു​ന്നു. വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ന് ക​ല്ലി​ടാ​നു​ള്ള ശ്ര​മം ന​ട​ക്കു​മ്പോ​ഴും നി​ർ​മാ​ണം ആ​രം​ഭി​ച്ചാ​ലും നാ​ശോ​ന്മു​ഖ​മാ​യ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് ഉ​ട​നെ​യൊ​ന്നും മോ​ച​ന​മു​ണ്ടാ​കി​ല്ല എ​ന്ന സ്ഥി​തി​യാ​ണ് നി​ല​വി​ലു​ള്ള​ത്.

മ​യ്യ​നാ​ട് പ​ഞ്ചാ​യ​ത്ത് ഷോ​പ്പി​ംഗ് കോം​പ്ല​ക്സ്

മ​യ്യ​നാ​ട് പ​ഞ്ചാ​യ​ത്ത് ഷോ​പ്പി​ംഗ് കോം​പ്ല​ക്സ് കെ​ട്ടി​ടം 40 വ​ർ​ഷ​ത്തി​ല​ധി​കം കാ​ല​പ്പ​ഴ​ക്ക​മു​ള്ളതാണ്. ​തി​ര​ക്കേ​റി​യ റോ​ഡി​നോ​ട്‌ ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണാ​ൽ വ​ലി​യ അ​പ​ക​ട​മു​ണ്ടാ​കാ​നും സാ​ധ്യ​ത ഏ​റെ​യാ​ണെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ളും ഒ​ന്ന​ട​ങ്കം പ​റ​യു​ന്നു. കെ​ട്ടി​ടം ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലെ​ന്നാ​ണ് എ​ൽ​ഐ​ഡി ആ​ൻ​ഡ് ഇ​ഡ​ബ്ള്യു അ​സി. എ​ൻ​ജി​നി​യ​റു​ടെ ര​ണ്ടു​വ​ർ​ഷം​മു​ൻ​പു​ള്ള റി​പ്പോ​ർ​ട്ട്.

നി​റ​യെ വ്യാ​പാ​രി​ക​ൾ ക​ച്ച​വ​ടം ന​ട​ത്തു​ന്ന കെ​ട്ടി​ട​ത്തി​ൽ വാ​ട​ക​യ്ക്ക് മു​റി​ക​ൾ എ​ടു​ത്തി​ട്ടു​ള്ള​വ​ർ മു​റി​ക​ൾ ഒ​ഴി​യ​ണ​മെ​ന്ന് ക​ത്ത് ന​ൽ​കാ​നും ഇ​നി വാ​ട​ക​യ്ക്ക് ന​ൽ​കേ​ണ്ടെ​ന്നും 2024 ജ​നു​വ​രി 18ന് ​മു​ൻ ഭ​ര​ണ​സ​മി​തി അ​ടി​യ​ന്ത​ര​യോ​ഗം​ചേ​ർ​ന്ന് തീ​രു​മാ​ന​മെ​ടു​ത്ത​താ​ണ്.


മ​റ്റു ക​ട​മു​റി​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന് സാ​വ​കാ​ശം ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു വ്യാ​പാ​രി​ക​ളു​ടെ ആ​വ​ശ്യം. ഇത് പ​രി​ഗ​ണി​ച്ച് 2024 ഫെ​ബ്രു​വ​രി 26നു ​ചേ​ർ​ന്ന ഭ​ര​ണ​സ​മി​തി​യോ​ഗം ഒ​രു തീ​രു​മാ​ന​മെ​ടു​ത്തു. എ​ന്തെ​ങ്കി​ലും അ​പ​ക​ടം സം​ഭ​വി​ച്ചാ​ൽ വാ​ട​ക​യ്ക്ക് എ​ടു​ത്ത​വ​രു​ടെ സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന വ്യ​വ​സ്ഥ​യി​ൽ 2024 ഏ​പ്രി​ൽ​മു​ത​ൽ മൂ​ന്നു​മാ​സ​ത്തേ​ക്കു​കൂ​ടി വാ​ട​ക​വ​ർ​ധ​ന​യി​ല്ലാ​തെ ക​ട​മു​റി​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​വ​കാ​ശം ന​ൽ​കി.

ചി​ല ക​ട​മു​റി​ക​ളു​ടെ വൈ​ദ്യു​തി ക​ണ​ക്‌​ഷ​ൻ വി​ച്ഛേ​ദി​ക്കാ​നും മ​യ്യ​നാ​ട് കെ​എ​സ്ഇ​ബി​ക്ക്‌ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ക​ത്ത് ന​ൽ​കി. എ​ന്നാ​ൽ, അ​പ​ക​ട​ക​ര​മാ​യ കെ​ട്ടി​ട​ത്തി​ൽ നി​ല​വി​ലും വ്യാ​പാ​രി​ക​ൾ ക​ച്ച​വ​ടം ചെ​യ്യു​ന്നു​ണ്ടെ​ന്ന് ഓ​ഡി​റ്റ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. ക​ട​മു​റി​ക​ൾ ഒ​ഴി​ഞ്ഞ് താ​ക്കോ​ൽ ഏ​ൽ​പ്പി​ക്കു​ന്ന​തി​ന് വാ​ട​ക​ക്കാ​ർ​ക്ക് ക​ത്ത് ന​ൽ​കി​യെ​ങ്കി​ലും ആ​റു​പേ​ർ മാ​ത്ര​മാ​ണ് നി​ർ​ദേ​ശം പാ​ലി​ച്ച​തെ​ന്നും ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

കെ​ട്ടി​ട​ത്തി​ന്റെ നി​ല​വി​ലെ അ​വ​സ്ഥ പ​രി​ശോ​ധി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ പു​ന​രു​ദ്ധാ​ര​ണം ന​ട​ത്തി നി​ല​വി​ലു​ള്ള കെ​ട്ടി​ടം സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​യി സ്ഥ​ല​വാ​സി​യാ​യ സാ​ബു ഓം​ബു​ഡ്സ്‌​മാ​ന് പ​രാ​തി ന​ൽ​കി. പ​രാ​തി​യി​ൽ ജ​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം ക​ണ​ക്കി​ലെ​ടു​ത്ത് ഉ​ചി​ത​മാ​യ തീ​രു​മാ​നം എ​ടു​ക്കാ​ൻ സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി ഉ​ത്ത​ര​വാ​യി. പ​ക്ഷേ, ഒ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ല. പു​തി​യ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​ത്തി​ലേ​റി കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കാ​ൻ യോ​ഗം​ചേ​ർ​ന്ന് തീ​രു​മാ​നി​ച്ചെ​ങ്കി​ലും ന​ട​പ​ടി എ​ങ്ങു​മെ​ത്തി​യി​ല്ല.

ഓ​ച്ചി​റ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ്

സ്റ്റാ​മ്പ് ഡ്യൂ​ട്ടി ഇ​ന​ത്തി​ൽ വ​ർ​ഷ​ത്തി​ൽ അ​ഞ്ചു​കോ​ടി​യി​ല​ധി​കം രൂ​പ വ​രു​മാ​ന​മു​ള്ള ഓ​ച്ചി​റ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ന്‍റെ നി​ല പ​രി​താ​പ​ക​രം. ഓ​ഫീ​സി​നു​ള്ളി​ലെ സി​മ​ന്‍റ്് ത​റ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ​നി​ല​യി​ലാ​യി​ട്ട് നാ​ളേ​റെ​യാ​യി. പൊ​ടി​പ​ട​ലം​മൂ​ലം ജീ​വ​ന​ക്കാ​ർ​ക്ക് സു​ഗ​മ​മാ​യി ജോ​ലി​ചെ​യ്യാ​ൻ ക​ഴി​യു​ന്നി​ല്ല.

2024-ൽ ​ജി​ല്ല​യി​ലെ ഏ​റ്റ​വും മി​ക​ച്ച ര​ജി​സ്ട്രാ​ർ ഓ​ഫീ​സെ​ന്ന നേ​ട്ടം കൈ​വ​രി​ച്ച ഓ​ഫീ​സി​നാ​ണ് ഈ ​ദു​ർ​ഗ​തി. ഓ​ഫീ​സി​ലെ കം​പ്യൂ​ട്ട​ർ സം​വി​ധാ​നം പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ യു​പി​എ​സും അ​നു​ബ​ന്ധ ബാ​റ്റ​റി​യും കേ​ടാ​യി​ട്ട് ര​ണ്ട​ര​വ​ർ​ഷ​ത്തോ​ള​മാ​യി.

വൈ​ദ്യു​തി നി​ല​ച്ചാ​ൽ ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ശ്ച​ല​മാ​കും. ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വൈ​ദ്യു​തി ത​ട​സ​പ്പെ​ടു​ന്ന​ത് പ​തി​വാ​ണ്. ഇ​ത് ഓ​ഫീ​സി​ലെ​ത്തു​ന്ന ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു.

ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ഫീ​സി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്തെ മ​തി​ൽ പൊ​ളി​ച്ചു​നീ​ക്കി​യ​തി​നാ​ൽ അ​വി​ടം തു​റ​ന്നു​കി​ട​ക്കു​ക​യാ​ണ്. തെ​ക്കും വ​ട​ക്കും ഭാ​ഗ​ത്തെ മ​തി​ലു​ക​ളും ഏ​തു​നി​മി​ഷ​വും നി​ലം​പൊ​ത്താ​വു​ന്ന​നി​ല​യി​ലു​മാ​ണ്. കാ​ല​പ്പ​ഴ​ക്കം​ചെ​ന്ന​തും അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ച്ച​തു​മാ​യ കെ​ട്ടി​ടം പൊ​ളി​ച്ച്, അ​വി​ടെ ബ​ഹു​നി​ല​മ​ന്ദി​രം നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ശ​ക്ത​മാ​ണ്.


കു​ണ്ട​റ​യി​ലെ മൃ​ഗാ​ശു​പ​ത്രി

ക​ഴി​ഞ്ഞ 25 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഇ​ള​മ്പ​ള്ളൂ​ർ ക​ച്ചേ​രി​മു​ക്ക് ഭാ​ഗ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഓ​ടി​ട്ട പ​ഴ​യ കെ​ട്ടി​ട​ത്തി​ലാ​ണ് കു​ണ്ട​റ​യി​ലെ മൃ​ഗാ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മ​ഴ​പെ​യ്താ​ൽ മൊ​ത്തം ചോ​രു​ന്ന അ​വ​സ്ഥ​യാ​ണ്. ഇ​തു പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്കു​മാ​റ്റു​ന്ന​തി​നു​വേ​ണ്ടി മു​ൻ​സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് സ്ഥ​ലം ക​ണ്ടെ​ത്തി​യെ​ങ്കി​ലും നി​ർ​മാ​ണ​ത്തി​നു ഭാ​രി​ച്ച​തു​ക വേ​ണ്ടി വ​രു​മെ​ന്ന കാ​ര​ണം പ​റ​ഞ്ഞു പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ചു.

പി​ന്നീ​ട് പ​ഞ്ചാ​യ​ത്തോ മ​റ്റു ഭ​ര​ണാ​ധി​കാ​രി​ക​ളോ പു​തി​യൊ​രു കെ​ട്ടി​ടം പ​ണി​തു മൃ​ഗാ​ശു​പ​ത്രി മാ​റ്റാ​നു​ള്ള താ​ൽ​പ​ര്യം കാ​ണി​ച്ചി​ല്ല. കു​ണ്ട​റ പ​ഞ്ചാ​യ​ത്തി​ലെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും നൂ​റു​ക​ണ​ക്കി​നു ക്ഷീ​ര ക​ർ​ഷ​ക​രാ​ണ് ഇ​വി​ടെ എ​ത്തു​ന്ന​ത്. മൃ​ഗ​ങ്ങ​ളെ കെ​ട്ടാ​നു​ള്ള സൗ​ക​ര്യം ധാ​രാ​ളം ഉ​ണ്ടെ​ങ്കി​ൽ ത​ന്നെ​യും ഓ​ഫീ​സ് ആ​വ​ശ്യ​ങ്ങ​ൾ​ക്കും മ​രു​ന്ന് സൂ​ക്ഷി​ക്കു​വാ​നും മ​റ്റു​മു​ള്ള സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത പ​ല​വ​ട്ടം അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ആ​രും കാ​ണാ​ത്ത മ​ട്ടാ​ണ്. എ​ല്ലാ ഓ​ഫീ​സു​ക​ളും ആ​ധു​നി​ക​വ​ൽ​ക്ക​രി​ച്ച് സ്മാ​ർ​ട്ടാ​കു​ന്പോ​ൾ ഇ​വി​ടം മാ​ത്രം ത​ക​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു.

 

 

K-Rail Survey

Tags : nattu vishesham Government office dilapidated condition

Recent News

Corehub Up