തിരുവനന്തപുരം: ലേബർ കോഡിന്റെ മറപിടിച്ച് അമേരിക്കൻ കമ്പനിയായ കോറോ ഹെൽത്തിലെ എണ്ണൂറിലധികം തൊഴിലാളികളെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ട നടപടിക്കെതിരെ ഐഎൻടിയുസി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
പാളയം രക്തസാക്ഷി മണ്ഡപത്തിനു മുമ്പിൽനിന്ന് ജിപിഒയിലേയ്ക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഐഎൻടിയുസി ജില്ലാ പ്രസിഡന്റും ദേശീയ സെക്രട്ടറിയുമായ വി.ആർ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പുത്തൻപള്ളി നിസാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ പി. ബിജു, എ.കെ. സനിൽ, ആന്റണി ആൽബർട്ട്, മലയം ശ്രീകണ്ഠൻ നായർ, എം.എസ്. താജുദ്ദീൻ, വെട്ടുറോഡ് സലാം, എസ്. സജികുമാരി, ഷീബ, എ.എസ്. ചന്ദ്രപ്രകാശ്, റോജിൻ ഗോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : nattu vishesham Illegal dismissal Corona Health