x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്; വ​ഴി​ന​ട​ക്കാ​ൻ ഇ​ട​മി​ല്ല


Published: March 8, 2026 11:33 PM IST | Updated: March 8, 2026 11:33 PM IST

പൊ​ൻ​കു​ന്നം ബ​സ് സ്റ്റാ​ൻ​ഡി​ന് കി​ഴ​ക്കു​വ​ശ​ത്തെ റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ.

പൊ​ൻ​കു​ന്നം: പു​തി​യ​കാ​വ് ദേ​വീ​ക്ഷേ​ത്ര​ത്തി​ലേ​ക്കും പ​രി​സ​ര​ത്തെ വ്യാ​പാ​ര​സ​മു​ച്ച​യ​ങ്ങ​ളി​ലേ​ക്കും ആ​ൾ​ക്കാ​ർ​ക്ക് ന​ട​ന്നെ​ത്താ​നാ​വാ​ത്ത വി​ധം അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് പ​തി​വാ​യി.

പൊ​ൻ​കു​ന്നം ബ​സ് സ്റ്റാ​ൻ​ഡി​ന് കി​ഴ​ക്കു​വ​ശ​ത്തെ റോ​ഡിൽ പോ​ലീ​സ് നോ ​പാ​ർ​ക്കിം​ഗ് ബോ​ർ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പോ​ലീ​സ് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​നാ​ൽ ദി​വ​സ​വും വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്കാ​ണി​വി​ടെ.

ക്ഷേ​ത്ര​ത്തി​ലേ​ക്കെ​ത്തു​ന്ന ഭ​ക്ത​ർ​ക്ക് ന​ട​ക്കാ​നും ക​ട​ക​ളി​ലേ​ക്കെ​ത്താ​നും വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ തി​ങ്ങി​ഞെ​രു​ങ്ങി സ​ഞ്ച​രി​ക്കേ​ണ്ടി വ​രും.

രാ​വി​ലെ ഇ​വി​ടെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്ത​തി​നു​ശേ​ഷം യാ​ത്ര പോ​കു​ന്ന​വ​രു​ണ്ട്. പൊ​ൻ​കു​ന്നം ടൗ​ണി​ൽ ര​ണ്ട് പാ​ർ​ക്കിം​ഗ് മൈ​താ​ന​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും അ​ത് ഉ​പ​യോ​ഗി​ക്കാ​തെ വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​ട്ട് പോ​കു​ന്ന​വ​രാ​ണ് ഏ​റെ​യും. ഇ​തു​മൂ​ലം ക​ട​ക​ളി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തിനും ലോ​ഡ് ക​യ​റ്റി​പ്പോ​കേ​ണ്ട​തു​മാ​യ മി​നി ലോ​റി​ക​ൾ​ക്കും പി​ക്ക​പ്പ് വാ​ഹ​ന​ങ്ങ​ൾ​ക്കും ക​ട​ന്നെ​ത്താ​നാ​വു​ന്നി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ളും യാ​ത്ര​ക്കാ​രും പ​റ​ഞ്ഞു.

Tags : Illegal parking nattuvishesham local news

Recent News

Corehub Up