x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള പു​തി​യ റോ​ഡി​ലും അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്


Published: January 22, 2026 12:51 AM IST | Updated: January 22, 2026 12:51 AM IST

ദീ​പ്തി തി​യ​റ്റ​റി​ന്‍റെ വ​ശ​ത്തു​കൂ​ടി​യു​ള്ള സ്വ​കാ​ര്യ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ നി​ര.

കാ​ഞ്ഞ​ങ്ങാ​ട്: വീ​തികൂ​ട്ടി കോ​ൺ​ക്രീ​റ്റ് ചെ​യ്ത് ന​വീ​ക​രി​ച്ച് ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് തു​റ​ന്നു​കൊ​ടു​ത്ത റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ വീ​ണ്ടും വാ​ഹ​ന​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് തു​ട​ങ്ങി. റോ​ഡ് വീ​തി​കൂ​ട്ടി​യ​തി​ന്‍റെ ഫ​ല​മെ​ല്ലാം ഇ​ല്ലാ​താ​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും കാ​റു​ക​ളും ഓ​ട്ടോ​റി​ക്ഷ​ക​ളു​മു​ൾ​പ്പെ​ടെ പാ​ത​യോ​ര​ത്ത് നി​ർ​ത്തി​യി​ടു​ന്ന​ത്. ഇ​ങ്ങ​നെ പോ​യാ​ൽ ദി​വ​സ​ങ്ങ​ൾ​ക്ക​കം റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ നി​റ​ഞ്ഞ് ഗ​താ​ഗ​ത​ക്കു​രു​ക്കാ​കു​മെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. റോ​ഡ് തു​ട​ങ്ങു​ന്ന ഭാ​ഗ​ത്ത് മ​ത്സ്യ​മാ​ർ​ക്ക​റ്റി​ലേ​ക്ക് വ​രു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ളും നി​ർ​ത്തി​യി​ടു​ന്നു​ണ്ട്. ഇ​ട​യി​ലു​ള്ള ഭാ​ഗ​ത്ത് ഒ​രു അ​ന​ധി​കൃ​ത ഓ​ട്ടോ സ്റ്റാ​ൻ​ഡും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വി​സ്താ​ര​മേ​റി​യ പു​തി​യ പാ​ർ​ക്കിം​ഗ് കേ​ന്ദ്രം തു​റ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും അ​വി​ടു​ത്തെ ഉ​യ​ർ​ന്ന ഫീ​സ് നി​ര​ക്കാ​ണ് സാ​ധാ​ര​ണ​ക്കാ​രാ​യ വാ​ഹ​ന ഉ​ട​മ​ക​ളെ പി​ന്നോ​ട്ടു വ​ലി​ക്കു​ന്ന​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ആ​റുമ​ണി​ക്കൂ​ർ മു​ത​ൽ 12 മ​ണി​ക്കൂ​ർ നേ​രം വ​രെ പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ത്തി​ൽ വ​യ്ക്കു​ന്ന​തി​ന് 20 രൂ​പ​യാ​ണ് ഫീ​സ്. ര​ണ്ടുമ​ണി​ക്കൂ​ർ മു​ത​ൽ ആ​റുമ​ണി​ക്കൂ​ർ വ​രെ 15 രൂ​പ​യും ര​ണ്ടുമ​ണി​ക്കൂ​റി​ൽ താ​ഴെ​യാ​ണെ​ങ്കി​ൽ 10 രൂ​പ​യും കൊ​ടു​ത്താ​ൽ മ​തി​യെ​ങ്കി​ലും സ്ഥി​രം ട്രെ​യി​ൻ യാ​ത്ര​ക്കാ​ർ​ക്ക് പൊ​തു​വേ ആ​റുമ​ണി​ക്കൂ​റി​നും 12 മ​ണി​ക്കൂ​റി​നും ഇ​ട​യി​ലു​ള്ള സ​മ​യ​ത്തേ​ക്ക് വാ​ഹ​നം സ്റ്റേ​ഷ​നി​ൽ വ​യ്ക്കേ​ണ്ടി​വ​രും. 12 മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ സ​മ​യം വാ​ഹ​നം വ​യ്ക്കു​ക​യാ​ണെ​ങ്കി​ൽ 30 രൂ​പ​യാ​ണ് ഫീ​സ്.

കാ​റു​ക​ളാ​ണെ​ങ്കി​ൽ ആ​റു മ​ണി​ക്കൂ​ർ മു​ത​ൽ 12 മ​ണി​ക്കൂ​ർ നേ​രം വ​രെ 60 രൂ​പ​യും ര​ണ്ടുമ​ണി​ക്കൂ​ർ മു​ത​ൽ ആ​റുമ​ണി​ക്കൂ​ർ വ​രെ 30 രൂ​പ​യും ര​ണ്ടുമ​ണി​ക്കൂ​റി​ൽ താ​ഴെ​യാ​ണെ​ങ്കി​ൽ 20 രൂ​പ​യു​മാ​ണ് ഫീ​സ്. 12 മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ സ​മ​യം കാ​ർ വ​യ്ക്ക​ണ​മെ​ങ്കി​ൽ 100 രൂ​പ അ​ട​ക്ക​ണം.

യാ​ത്രാ​ച്ചെ​ല​വ് കു​റ​യ്ക്കാ​ൻ​വേ​ണ്ടി സീ​സ​ൺ ടി​ക്ക​റ്റെ​ടു​ത്ത് യാ​ത്ര ചെ​യ്യു​ന്ന സ്ഥി​രം യാ​ത്ര​ക്കാ​ർ​ക്ക് സ്വ​ന്തം വാ​ഹ​ന​ങ്ങ​ൾ സ്റ്റേ​ഷ​നി​ൽ വ​യ്ക്ക​ണ​മെ​ങ്കി​ൽ അ​തി​ലേ​റെ ചെ​ല​വാ​കു​ന്ന അ​വ​സ്ഥ​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​തോ​ടെ​യാ​ണ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് കൂ​ടി​യ​ത്. ഇ​തി​ലേ​റെ​യും സീ​സ​ൺ ടി​ക്ക​റ്റ് യാ​ത്ര​ക്കാ​രു​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ്.

ദീ​പ്തി തി​യ​റ്റ​റി​ന്‍റെ വ​ശ​ത്തു​കൂ​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള സ്വ​കാ​ര്യ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു ഇ​പ്പോ​ൾ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. സ്വ​കാ​ര്യ റോ​ഡാ​യ​തി​നാ​ൽ ഇ​വി​ടെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നെ ത​ട​യാ​ൻ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ​ക്കോ പാ​ർ​ക്കിം​ഗ് കേ​ന്ദ്രം ന​ട​ത്തി​പ്പു​കാ​ർ​ക്കോ ക​ഴി​യി​ല്ല.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മ​റു​ഭാ​ഗ​ത്ത് ന​വീ​ക​രി​ച്ച റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ലും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ, ഇ​ക്കാ​ര്യം ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കു​മെ​ന്നും ഇ​വി​ടെ ദീ​ർ​ഘ​നേ​രം നി​ർ​ത്തി​യി​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് വ​രും​ദി​വ​സ​ങ്ങ​ളി​ൽ​ത​ന്നെ പി​ഴ ചു​മ​ത്തു​മെ​ന്നും റെ​യി​ൽ​വേ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ത്തി​ൽ വെ​യി​ലും മ​ഴ​യും പൊ​ടി​യും ത​ട്ടി കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​ത്ര​യും ഉ​യ​ർ​ന്ന പാ​ർ​ക്കിം​ഗ് ഫീ​സ് വാ​ങ്ങു​ന്ന​ത് നീ​തീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് വാ​ഹ​ന ഉ​ട​മ​ക​ൾ ഒ​രേ സ്വ​ര​ത്തി​ൽ പ​റ​യു​ന്നു. പാ​ർ​ക്കിം​ഗ് ഫീ​സി​ൽ ന്യാ​യ​മാ​യ കു​റ​വ് വ​രു​ത്തി​യാ​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് താ​നേ ഇ​ല്ലാ​താ​കു​മെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

സ്ഥി​രം യാ​ത്ര​ക്കാ​ർ​ക്ക് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടാ​ൻ പ്ര​തി​മാ​സ നി​ര​ക്കാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത് 500 രൂ​പ​യാ​ണ്. ഇ​ത് കാ​ഞ്ഞ​ങ്ങാ​ട്ട് നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കു​ള്ള സീ​സ​ൺ ടി​ക്ക​റ്റ് നി​ര​ക്കി​ന്‍റെ ഇ​ര​ട്ടി​യോ​ള​മാ​ണ്. യാ​ത്ര​ക്കാ​രി​ൽ നി​ന്നു​ള്ള ഈ ​അ​ന്യാ​യ​മാ​യ പി​ടി​ച്ചു​പ​റി അ​വ​സാ​നി​പ്പി​ക്കാ​ൻ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​നു​ക​ളു​ൾ​പ്പെ​ടെ ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് അ​വ​രു​ടെ ആ​വ​ശ്യം.

Tags : Illegal parking nattuvishesham local news

Recent News

Corehub Up