x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​രും ദി​വ​സ​ങ്ങ​ളി​ൽ കു​ട്ട​നാ​ട്ടി​ൽ പു​ഞ്ച​ക്കൊയ്ത്ത് വ്യാ​പ​ക​മാ​കും


Published: February 25, 2026 12:34 AM IST | Updated: February 25, 2026 12:34 AM IST

രാ​മ​ങ്ക​രി: വ​രും ദി​വ​സ​ങ്ങ​ളി​ൽ കു​ട്ട​നാ​ട്ടി​ൽ പു​ഞ്ച​ക്കൊ​യ്ത്ത് വ്യാ​പ​ക​മാ​കും. ക​ർ​ണ്ണാ​ട​ക​യി​ൽ നി​ന്നും ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​മാ​യി 500 ഓ​ളം കൊ​യ്ത്ത് ‍‍യ​ന്ത്ര​ങ്ങ​ൾ ഇ​ങ്ങോ​ട്ടേ​ക്ക് എ​ത്തി​ച്ച് വി​ള​വെ​ടു​പ്പ് എ​ളു​പ്പ​മാ​ക്കാ​നാ​ണ് കൃ​ഷി​വ​കു​പ്പ് പ​ദ്ധ​തി ഇ​ട്ടി​ട്ടു​ള്ള​ത്. റോ​ഡ് സൗ​ക​ര്യ​മു​ള്ളി​ട​ങ്ങ​ളി​ൽ കൊ​യ്ത്ത് യ​ന്ത്ര​ത്തി​ന് മ​ണി​ക്കൂ​റി​ന് 2100 രൂ​പ​യും റോ​ഡ് സൗ​ക​ര്യം ഇ​ല്ലാ​ത്ത ഇ​ട​ങ്ങ​ളി​ൽ 2200 രൂ​പ​യു​മാ​ണ് വാ​ട​ക​യാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.

വി​വി​ധ കൃ​ഷി ഓ​ഫീ​സു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ട​നാ​ട് പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യി നേ​ര​ത്തേ ക​ർ​ഷ​ക​ർ​ക്ക് ന​ല്കി​യി​ട്ടു​ള്ള കൊ​യ്ത്ത് ‍‍യ​ന്ത്ര​ങ്ങ​ൾ കൂ​ടി കൂ​ട്ടി​യാ​ൽ 550 ന​ടു​ത്ത് വ​രു​മെ​ന്നാ​ണ് ക​ണ​ക്ക്.

മാ​ർ​ച്ച് അ​ഞ്ചു മു​ത​ൽ 15 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​യി ജി​ല്ല​യി​ൽ പ​തി​നാ​യി​ര​ത്തി​ന​ടു​ത്ത് ഹെ​ക്ട​റോ​ളം നി​ലം കൊ​യ്ത് മാ​റു​വാ​നാ​ണ് കൃ​ഷി​വ​കു​പ്പ് മു​ൻ​കൂ​ട്ടി പ​ദ്ധ​തി​യി​ട്ടി​ട്ടു​ള്ള​ത്. ഇ​ത​നു​സ​രി​ച്ചാ​ണെങ്കി​ൽ കു​റ​ഞ്ഞ​ത് 700 യ​ന്ത്ര​ങ്ങ​ളെ​ങ്കി​ലും വേ​ണ്ടി​വ​രു​മെ​ന്നാ​ണ് വി​വി​ധ പാ​ട​ശേ​ഖ​ര സ​മി​തി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. ഇ​തി​നി​ട​യി​ൽ വേ​ന​ൽ​മ​ഴ ശ​ക്തി​പ്പെ​ടു​ക​യോ കാ​ലാ​വ​സ്ഥ​യി​ൽ മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ക്കു​ക​യോ ചെ​യ്താ​ൽ കൊ​യ്ത്ത് വ​ൻ വെ​ല്ലു​വി​ളി​യാ​കാം.

ര​ണ്ടു​ദി​വ​സം മു​ന്പ് ഉ​ണ്ടാ​യ വേ​ന​ൽ മ​ഴ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ടു​നി​ന്നി​രു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​തു​പോ​ലെ മ​ഴ ആ​വ​ർ​ത്തി​ക്ക​പ്പെ​ട്ടാ​ൽ ഇ​പ്രാ​വ​ശ്യ​ത്തെ പു​ഞ്ച​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പി​ന് ഈ ​യ​ന്ത്ര​ങ്ങ​ൾ മ​തി​യാ​കാ​തെ വ​രും.

കു​ട്ട​നാ​ട്ടി​ലെ വി​ള​വെ​ടു​പ്പ് സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ​ത്ര​യും യ​ന്ത്ര​ങ്ങ​ൾ അ​ടി​യ​ന്തര​മാ​യി പാ​ട​ശേ​ഖ​ര​സ​മി​തി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കു​വാ​ൻ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ കൃ​ഷി വ​കു​പ്പ് ത​യ്യാ​റാ​ക​ണ​മെ​ന്ന് കു​ട്ട​നാ​ട് ക്രി​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചേ​ർ​ന്ന ക​ർ​ഷ​ക സം​ഗ​മം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗം ഫാ. ​ലി​ജോ കു​ഴി​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. റി​ട്ട കൃ​ഷി ഓ​ഫീ​സ​റും ഗ്രാ​മ​ശ​ക്തി ര​ക്ഷാ​ധി​കാ​രി​യു​മാ​യ ജി​മ്മി​ച്ച​ൻ ന​ടു​ച്ചി​റ അ​ധ്യ​ക്ഷ​നാ​യി.

Tags : Kuttanad nattuvishesham local news

Recent News

Corehub Up