x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ർ​ത്തു​ങ്ക​ൽ ബ​സി​ലി​ക്ക​യി​ൽ ഇ​ന്ന്


Published: January 25, 2026 05:57 AM IST | Updated: January 25, 2026 05:57 AM IST

യു​വ​ജ​ന-ദൈ​വ​വി​ളിദി​നം


അ​ർ​ത്തു​ങ്ക​ൽ സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ബ​സി​ലി​ക്ക​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ൽ ഏ​റെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന യു​വ​ജ​ന​ദി​ന​വും ദൈ​വ​വി​ളി ദി​ന​വു​മാ​ണ് ഇ​ന്നാ​ച​രി​ക്കു​ന്ന​ത്. സ​ഭ​യു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും ചാ​ല​ക​ശ​ക്തി​യാ​യ യു​വ​ത​ല​മു​റ​യെ വി​ശ്വാ​സ​ത്തി​ൽ ഉ​റ​പ്പി​ച്ചു​നി​ർ​ത്തു​ന്ന​തി​നും ദൈ​വ​വി​ളി​യു​ടെ മ​ഹ​ത്വം വ​രും​ത​ല​മു​റ​യ്ക്ക് പ​ക​ർ​ന്നു​ന​ൽ​കു​ന്ന​തി​നു​മാ​യാ​ണ് ഈ ​ദി​ന​ം മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന​ത്.


ഇ​ന്നു പു​ല​ർ​ച്ചെ 5.30ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി-​റ​വ.​ഡോ. ജോ​ർ​ജ് ക​ട​വു​ങ്ക​ല്‍. 6.45ന് ​പ്ര​ഭാ​തപ്രാ​ർ​ഥ​ന, ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി-​ഫാ. രാ​ജേ​ഷ് പൊ​ള്ള​യി​ൽ. ഇ​ട​വ​ക​യി​ലെ​യും രൂ​പ​ത​യി​ലെ​യും ജീ​സ​സ് യൂ​ത്ത് അം​ഗ​ങ്ങ​ള്‍ ശു​ശ്രൂ​ഷ​ക​ൾ ക്ര​മീ​ക​രി​ക്കും. ഒ​മ്പ​തി​ന് ആ​ല​പ്പു​ഴ രൂ​പ​ത​യി​ലെ വൈ​ദി​ക വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് ഫാ. ​സ്റ്റീ​ഫ​ൻ ജെ. ​പു​ന്ന​യ്ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ.​ജേ​ക്ക​ബ് ആ​ൻ​സ​ൺ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.

11 ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി-​ഫാ. പോ​ൾ കൊ​ച്ചി​ക്കാ​ര​ൻ​വീ​ട്ടി​ൽ. വ​ച​ന​പ്ര​ഘോ​ഷ​ണം- ഫാ. ​ലോ​റ​ൻ​സ് ക​ള​ത്തി​ൽ. വൈ​കു​ന്നേ​രം മൂ​ന്നി​ന് കെ​സി​വൈ​എം ഇ​ട​വ​ക-​രൂ​പ​താസ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി ന​ട​ക്കും. ഫാ. ​ആ​ന്‍റണി കു​ട്ടി​ക്കാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ആ​ൽ​ബി​ൻ അ​റ​യ്ക്ക​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.

അ​ഞ്ചി​നു ജ​പ​മാ​ല, നൊ​വേ​ന, ലി​റ്റ​നി. ആ​റി​നു ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, വ​ച​ന​പ്ര​ഘോ​ഷ​ണം- ഫാ. ​ബെ​ന്നി പൂ​ത്ത​റ. ഇ​ട​വ​ക​യി​ലെ വൈ​ദി​ക​രു​ടെ​യും സ​ന്യ​സ്ത​രു​ടെ​യും വൈ​ദി​ക വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും മാ​താ​പി​താ​ക്ക​ള്‍ ശു​ശ്രൂ​ഷ​ക​ൾ ക്ര​മീ​ക​രി​ക്കും. രാ​ത്രി എ​ട്ടി​ന് ല​ത്തീ​ൻ ഭാ​ഷ​യി​ലു​ള്ള ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി- ഫാ. ​ഗ്രേ​ഷ്യ​സ് സാ​വി​യോ കാ​ക്ക​രി​യി​ൽ. ഒ​മ്പ​തി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ. ആ​ഷി​ക് ആ​ബേ​ൽ പ​റ​യ​കാ​ട്ടി​ല്‍. പത്തിന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ. മൈ​ക്കി​ൾ പു​ന്ന​യ്ക്ക​ൽ.

Tags : nattu vishesham Basilica

Recent News

Corehub Up