പ്രതീകാത്മക ചിത്രം
കൊല്ലം : കെഎസ്ആര്‍ടിസി കൊല്ലം ഡിപ്പോയ്ക്ക് പുതിയ കെട്ടിടം സമുച്ചയം നിര്‍മിക്കുന്നതിനാല്‍ കെഎസ്ആര്‍ടിസി കൊല്ലം ഡിപ്പോയുടെ താത്കാലിക ഓഫീസുകളുടെ നിര്‍മാണ ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് മന്ത്രി ബിന്ദുകൃഷ്ണ നിര്‍വഹിക്കും.
കെഎസ്ആര്‍ടിസി കൊല്ലം ഡിപ്പോയ്ക്ക് പുതിയ കെട്ടിടം സമുച്ചയം നിര്‍മിക്കുന്നതിനാല്‍ പഴയത് പൊളിക്കുകയാണ്.
പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതു വരെ താത്കാലിക സംവിധാനത്തില്‍ ഡിപ്പോ പ്രവര്‍ത്തിക്കും. സ്റ്റേഷന് മാസ്റ്റര്‍ ഓഫീസിനായി നിലവില്‍ ഡിപ്പോ പ്രവര്‍ത്തിക്കുന്നിടത്ത് താത്കാലിക ഷെഡ് ഒരുക്കും. ടിക്കറ്റ് ആന്‍ഡ് കാഷ് വിഭാഗത്തിന് ഗാരേജില്‍ താത്കാലിക സൗകര്യമൊരുക്കും. ഡിടി ഓഫീസ് ആശ്രാമത്തെ വ്യവസായ വകുപ്പ് ഓഫീസിലെ ഒഴിഞ്ഞ സ്ഥലത്തേക്ക് മാറും.
പുതിയ സമുച്ചയത്തിന്റെ രൂപരേഖ തയാറാക്കുന്നതിനുള്ള നടപടി പൊതുമരാത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു.
അര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഡിപ്പോ കെട്ടിടം ഏത് നിമിഷവും പൊളിഞ്ഞുവീഴുമെന്ന അവസ്ഥയിലാണ്. മേല്‍ക്കൂരയിലെ പ്ലാസ്റ്റര്‍ ഭൂരിഭാഗവും പൊളിഞ്ഞിളകി വര്‍ഷങ്ങള്‍ക്ക് മുമ്പേ കമ്പി തെളിഞ്ഞു. ഇപ്പോള്‍ കമ്പികള്‍ക്കിടയിലെ കോണ്‍ക്രീറ്റാണ് അടര്‍ന്നുവീഴുന്നത്. ഭിത്തികളില്‍ വിള്ളലും വീണിട്ടുണ്ട്.
Tags : Nattuvishesham DistrictNews DeepikaNews KSRTC