x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റി​സ​ര്‍​ച്ച് ആ​ന്‍​ഡ് പി​ജി ഇം​ഗ്ലീ​ഷ് വി​ഭാ​ഗം അ​സോ​സി​യേ​ഷ​ന്‍ ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: August 20, 2026 12:49 AM IST | Updated: August 20, 2026 12:49 AM IST

അ​സോ. പ്ര​ഫ​സ​ര്‍ എ​മ​രി​റ്റ​സ് ശ്രീ​ദേ​വി മേ​നോ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ല്‍ റി​സ​ര്‍​ച്ച് ആ​ന്‍​ഡ് പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് വി​ഭാ​ഗം ഇം​ഗ്ലീ​ഷ് അ​സോ​സി​യേ​ഷ​ന്‍ ഉ​ദ്ഘാ​ട​നം കോ​ള​ജ് റി​സ​ര്‍​ച്ച് സെ​മി​നാ​ര്‍ ഹാ​ളി​ല്‍ ന​ട​ന്നു. അ​മേ​രി​ക്ക ബൗ​ളിം​ഗ് ഗ്രീ​ന്‍ സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി സ്‌​കൂ​ള്‍ ഓ​ഫ് ക​ള്‍​ച്ച​റ​ല്‍ ആ​ന്‍​ഡ് ക്രി​ട്ടി​ക്ക​ല്‍ സ്റ്റ​ഡീ​സി​ലെ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ എ​മ​രി​റ്റ​സ് ശ്രീ​ദേ​വി മേ​നോ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ബ്ലെ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ഥ പ​റ​യു​ക എ​ന്ന വി​ഷ​യ​ത്തി​ല്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ പ്ര​ഫ. ശ്രീ​ദേ​വി മേ​നോ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ആ​ശ​യ​വി​നി​മ​യ​ശേ​ഷി​യും സ​ര്‍​ഗാ​ത്മ​ക​ത​യും വി​മ​ര്‍​ശ​നാ​ത്മ​ക ചി​ന്ത​യും വ​ള​ര്‍​ത്തു​ന്ന​തി​ന് ക​ഥ പ​റ​ച്ചി​ലി​ന്‍റെ സം​സ്‌​കാ​രം തി​രി​ച്ചു പി​ടി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യി​ലൂ​ന്നി സം​സാ​രി​ച്ചു.

ച​ട​ങ്ങി​ല്‍ ഇം​ഗ്ലീ​ഷ് വ​കു​പ്പ് മേ​ധാ​വി ഡോ. ​സാ​ജോ ജോ​സ് സ്വാ​ഗ​ത​വും ഇം​ഗ്ലീ​ഷ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ജെ​യി​ന്‍ മ​രി​യ ജോ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Inauguration NattuVishasham DistrictNews

Recent News

Corehub Up