കാളിയാര്‍ സെന്റ് മേരീസ് എച്ച്എസ്എസില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം നാടന്‍പാട്ട് കലാകാരന് പ്രശാന്ത് പങ്കന് നിര്‍വഹിക്കുന്നു.
കാളിയാര്‍: സെന്റ് മേരീസ് എച്ച്എസ്എസില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം നാടന്‍പാട്ട് കലാകാരന് പ്രശാന്ത് പങ്കന് നിര്‍വഹിച്ചു. ഫാ. ആന്റണി മുട്ടത്തുകുടിയില്‍ അധ്യക്ഷത വഹിച്ചു.
കാളിയാര്‍ സബ് ഇന്‍സ്പെക്ടര്‍ രാജേഷ് പണിക്കര്‍ ബോധവത്കരണ ക്ലാസ് നയിച്ചു. ഹെഡ്മാസ്റ്റര് ജോ മാത്യു, പിടിഎ പ്രസിഡന്റ് ബോബി ജോര്‍ജ്, എംപിടിഎ പ്രസിഡന്റ് ഗ്രേസ് മരിയ ജോര്‍ജ്, വിദ്യാരംഗം കണ്‍വീനര്‍ പി.കെ. രാജേഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : nattuvishesham district news