മണപ്പാടി പാലത്തിന്റെ കൈവരി വാഹനം ഇടിച്ച് തകർന്ന നിലയിൽ.
മൂലമറ്റം: മണപ്പാടി പാലത്തിന്റെ കൈവരി അജ്ഞാത വാഹനം ഇടിച്ച് തകർന്നു. മൂലമറ്റം-വാഗമൺ റോഡിലുള്ള മണപ്പാടി കോൺക്രീറ്റ് പാലത്തിന്റെ കൈവരിയാണ് തകർന്നത്.
മൂന്നുങ്കവയൽ, കണ്ണിക്കൽ, ഇലപ്പിള്ളി, പുത്തേട്, വാഗമൺ തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകുന്ന വലിയാറിനു കുറുകെയുള്ള പാലത്തിലെ കൈവരിയാണ് തകർന്നത്.
Tags : nattuvishesham district news