x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്‍​ഫാം ക​ര്‍​ഷ​ക​ദി​നാ​ച​ര​ണ​വും കി​സാ​ന്‍ ജെം​സ് എ​ക്സ​ല​ന്‍​സ് അ​വാ​ര്‍​ഡ് വി​ത​ര​ണ​വും ഇ​ന്ന്

വെബ് ഡെസ്ക്
Published: August 17, 2026 12:24 AM IST | Updated: August 17, 2026 12:24 AM IST

പ്രതീകാത്മക ചിത്രം

കാ​ഞ്ഞി​ര​പ്പ​ള്ളി: ഇ​ന്‍​ഫാം ക​ര്‍​ഷ​ക​ദി​നാ​ച​ര​ണ​വും കി​സാ​ന്‍ ജെം​സ് എ​ക്സ​ല​ന്‍​സ് അ​വാ​ര്‍​ഡ് വി​ത​ര​ണ​വും - കാ​ര്‍​ഷി​ക രാ​വ് എ​ന്ന പേ​രി​ല്‍ ക​ര്‍​ഷ​ക​ദി​ന​മാ​യ ഇ​ന്ന് വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കും. പൊ​ടി​മ​റ്റം സെ​ന്‍റ് മേ​രീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന സ​മ്മേ​ള​നം സം​സ്ഥാ​ന കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ന്‍​ഫാം കാ​ര്‍​ഷി​ക​ജി​ല്ല സ​ഹ ര​ക്ഷാ​ധി​കാ​രി ഫാ.​ഡോ. ജോ​സ​ഫ് വെ​ള്ള​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഇ​ന്‍​ഫാം ദേ​ശീ​യ ചെ​യ​ര്‍​മാ​ന്‍ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍ ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും ഇ​ന്‍​ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ര്‍​ഷി​ക​ജി​ല്ലാ സ​ഹ ര​ക്ഷാ​ധി​കാ​രി ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ല്‍ അ​നു​മോ​ദ​ന പ്ര​സം​ഗ​വും ന​ട​ത്തും. ഇ​ന്‍​ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ര്‍​ഷി​ക​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തോ​മ​സ് തു​പ്പ​ല​ഞ്ഞി​യി​ല്‍, അ​വാ​ര്‍​ഡ് ജേ​താ​ക്ക​ളു​ടെ ര​ക്ഷി​താ​വി​ന്‍റെ പ്ര​തി​നി​ധി ഡെ​യ്സി സാ​ബു വേ​ങ്ങ​വേ​ലി​ല്‍, മ​ഹി​ളാ​സ​മാ​ജ് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ന്‍​സ​മ്മ സാ​ജു കൊ​ച്ചു​വീ​ട്ടി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.
സം​ഘ​ട​നാം​ഗ​ങ്ങ​ളാ​യ ക​ര്‍​ഷ​ക​രു​ടെ മ​ക്ക​ളി​ല്‍ പ​ത്താം ക്ലാ​സി​ലും പ്ല​സ്ടു​വി​ലും എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും ഫു​ള്‍ എ ​പ്ല​സ് നേ​ടി​യ കു​ട്ടി​ക​ളെ​യും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളെ​യു​മാ​ണ് ഇ​ന്‍​ഫാം കി​സാ​ന്‍ ജെം​സ് എ​ക്സ​ല​ന്‍​സ് അ​വാ​ര്‍​ഡ് ന​ല്‍​കി ആ​ദ​രി​ക്കു​ന്ന​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി, ഇ​ടു​ക്കി, പാ​ലാ, കോ​ത​മം​ഗ​ലം, ആ​ല​പ്പു​ഴ, പു​ന​ലൂ​ര്‍ കാ​ര്‍​ഷി​ക​ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള 225 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ്വ​ര്‍​ണക്കോ​യി​നും ഫ​ല​ക​വും മ​റ്റു സ​മ്മാ​ന​ങ്ങ​ളും ന​ല്‍​കും.

കൂ​ടാ​തെ വി​വി​ധ കാ​ര്‍​ഷി​ക​ജി​ല്ല​ക​ളു​ടെ​പ്ര​വ​ര്‍​ത്ത​ന മി​ക​വി​ന് സം​ഘ​ട​ന ഏ​ര്‍​പ്പെ​ടു​ത്തി​യ അ​വാ​ര്‍​ഡു​ക​ളും മ​ന്ത്രി ടി. ​സി​ദ്ദി​ഖ് സ​മ്മാ​നി​ക്കും. പ​രി​പാ​ടി​യി​ല്‍ വി​വി​ധ കാ​ര്‍​ഷി​ക​ജി​ല്ല​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ളും ഡ​യ​റ​ക്ട​ര്‍​മാ​രും ഉ​ള്‍​പ്പെ​ടെ നാ​ലാ​യി​ര​ത്തി​ല്‍​പ​രം ആ​ളു​ക​ള്‍ പ​ങ്കെ​ടു​ക്കും.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up