x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധം

വെബ് ഡെസ്ക്
Published: July 19, 2026 12:47 AM IST | Updated: July 19, 2026 12:47 AM IST

പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി ആ​രോ​ഗ്യ വ​കു​പ്പ്

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കെ​തി​രാ​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​തം. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ 9,653 വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ഉ​റ​പ്പാ​ക്കി.

​ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യി 2,259 കി​ണ​റു​ക​ൾ ക്ലോ​റി​നേ​ഷ​നും 386 കു​ടി​വെ​ള്ള സ്രോ​ത​സ്സു​ക​ൾ സൂ​പ്പ​ർ ക്ലോ​റി​നേ​ഷ​നും ന​ട​ത്തി. 60 സാ​മ്പി​ളു​ക​ൾ ക്ലോ​റോ​സ്കോ​പ്പ് ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധി​ക്കു​ക​യും 49 സാ​മ്പി​ളു​ക​ൾ ലാ​ബ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്തു. കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ 168 അ​ങ്ക​ണ​വാ​ടി​ക​ളി​ലും 31 സ്കൂ​ളു​ക​ളി​ലും പ്ര​ത്യേ​ക സ​ന്ദ​ർ​ശ​നം ന​ട​ത്തി.​ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 12,343 ഉ​റ​വി​ട ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി.​

എ​ലി​പ്പ​നി പ്ര​തി​രോ​ധ​ത്തി​നാ​യു​ള്ള ഡോ​ക്സി​സൈ​ക്ലി​ൻ പ്ര​തി​രോ​ധ ഗു​ളി​ക 611 പേ​ർ​ക്ക് ന​ൽ​കു​ക​യും വ​യ​റി​ള​ക്ക രോ​ഗ​പ്ര​തി​രോ​ധ​ത്തി​നാ​യി 203 ഒ​ആ​ർ​എ​സ് പാ​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു. ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 103 ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും 1,796 നോ​ട്ടീ​സു​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.

106 വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ന്നു. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ 19 വാ​സ​സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും 74 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​ക​ർ​ച്ച​വ്യാ​ധി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തു.

Tags : Nattuvishesham District News

Recent News

Corehub Up