പെരിന്തൽമണ്ണ: അമ്മിനിക്കാട്ട് ബൈക്കും കാറും കൂട്ടിയിടിച്ച് പൊന്ന്യാകുർശി പുത്തൻവീട്ടിൽ ഫവാസ് (19), ആനമങ്ങാട്ട് സ്കൂട്ടിയിടിച്ച് മറിഞ്ഞ് പാലത്തോൾ തച്ചാട്ടുപുരയ്ക്കൽ വീട്ടിൽ നാരായണി (61), വാഴേങ്കട മുതുകുറ്റി വീട്ടിൽ ഇർഫാൻ (18), ആലിപ്പറന്പിൽ ബൈക്കിടിച്ച് ആലിപ്പറന്പ് കളത്തിൽത്തൊടി വീട്ടിൽ അർജുനൻ (70) എന്നിവർക്ക് പരിക്കേറ്റു.
പെരിന്തൽമണ്ണയിൽ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ചുങ്കത്തറ പടുകാണി വീട്ടിൽ അർജുൻ (22), വെളിയങ്കോട് പാലിയത്തുവീട്ടിൽ ജിഷ്ണു (26), ഒടമലയിൽ സ്കൂട്ടിയിടിച്ച് വളാംകുളം ചെമ്മൻകുഴി വീട്ടിൽ മുഹമ്മദ് ഇഖ്ബാൽ (38) എന്നിവരെ പരിക്കുകളോടെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags : nattu vishesham Injured in various vehicle accidents