x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​രൂ​ർ-തുറവൂർ മേ​ൽ​പ്പാ​ല​ത്തി​ൽ ഗ​ർ​ഡ​റു​ക​ൾ സ്ഥാ​പി​ച്ച് തു​ട​ങ്ങി

വെബ് ഡെസ്ക്
Published: August 1, 2026 01:20 AM IST | Updated: August 1, 2026 01:20 AM IST

അ​രൂ​ർ - തു​റ​വൂ​ർ മേ​ൽ​പ്പാ​ല​ത്തി​ൽ ഗർഡറുകൾ സ്ഥാപിച്ചപ്പോൾ.

അ​രൂ​ർ: അ​രൂ​ർ - തു​റ​വൂ​ർ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ 24, 25, 26, ഫി​ല്ല​റു​ക​ളി​ൽ ഗ​ർ​ഡ​റു​ക​ൾ സ്ഥാ​പി​ച്ച് തു​ട​ങ്ങി. ഈ ​ഭാ​ഗ​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന 110 കെ​വി ലൈ​ൻ ഉ​യ​ർ​ത്താ​ൻ വ​ന്ന കാ​ല​താ​മ​സ​മാ​ണ് നി​ർ​മാ​ണം ഒ​രു വ​ർ​ഷ​ത്തോ​ളം വൈ​കാ​ൻ കാ​ര​ണ​മാ​യ​ത്. 14 ഗ​ർ​ഡ​റു​ക​ളി​ൽ എ​ഴെ​ണ്ണം സ്ഥാ​പി​ച്ചു. ഇ​നി ഏ​ഴു ഗ​ർ​ഡ​റു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​കയാ ണ്.

ഗ​ർ​ഡ​റു​ക​ൾ വേ​ഗ​ത്തി​ൽ സ്ഥാ​പി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ലോ​ഞ്ചിം​ഗ് ഗാ​ൻ​ഡ്രി ക്രെ​യി​ൻ ഈ ​ഭാ​ഗ​ത്ത് വീ​ണ്ടും എ​ത്തി​ക്കു​ക ചെ​ല​വ് കൂ​ടു​ന്ന​തി​നും ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്ന​തി​നാ​ൽ ടെ​ല​സ്കോ​പ്പി​ക് ബൂം ​ഹൈ​ഡ്രോ​ളി​ക് മൊ​ബൈ​ൽ ക്രെ​യി​നാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

അ​രൂ​ർ ബൈ​പ്പാ​സി​ലെ അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണ​വും ലാ​ൻ​ഡിം​ഗ് നി​ർ​മാ​ണവും അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. ഗ​ർ​ഡ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​ൽ ദേ​ശീ​യ പാ​ത​യി​ൽ കെ​ൽ​ട്രോ​ൺ ജം​ഗ്ഷ​ൻ മു​ത​ൽ ബൈ​പ്പാ​സ് വ​രെ രാ​വി​ലെ​യും വൈ​കി​ട്ടും ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​തി​വാ​ണ്.

Tags : Installation of girders NattuVishasham DistrictNews

Recent News

Corehub Up