x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​സ്ത​കവി​ത​ര​ണ​ം സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: August 1, 2026 02:15 AM IST | Updated: August 1, 2026 02:15 AM IST

വാ​യ​ന​മാ​സാ​ച​ര​ണ സ​മാ​പ​ന പ​രി​പാ​ടി​യി​ല്‍ നി​ന്ന്.

ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് ജോ​ര്‍​ജ്‌​സ് മി​ക്‌​സ​ഡ് എ​ല്‍​പി സ്‌​കൂ​ള്‍ പ​ന​ങ്ങാ​ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വാ​യ​ന​മാ​സാ​ച​ര​ണ സ​മാ​പ​ന​വും ക്രൈ​സ്റ്റ് കോ​ള​ജ് ത​വ​നി​ഷ് സം​ഘ​ട​ന​യു​ടെ ത​ണ​ല്‍ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പു​സ്ത​ക വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. സ്‌​കൂ​ള്‍ ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ര​മേ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​പാ​ടി​യി​ല്‍ ത​വ​നി​ഷ് സ്റ്റാ​ഫ് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​മു​വി​ഷ് മു​ര​ളി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വാ​യ​ന​യു​ടെ പ്രാ​ധാ​ന്യ​വും വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ വാ​യ​നാ​ശീ​ലം വ​ള​ര്‍​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍, അ​ധ്യാ​പ​ക​ര്‍, ര​ക്ഷി​താ​ക്ക​ള്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ല്‍ വാ​യ​ന​മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

Tags : book distribution. NattuVishasham DistrictNews

Recent News

Corehub Up