പ്രതീകാത്മക ചിത്രം
പാലക്കാട്: കേരള ഇലക്ട്രിക്കൽ ട്രേഡ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നാളെ പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തിൽ ഇലക്ട്രിക് ഉത്പന്നങ്ങളുടെ എക്സ്പോ സംഘടിപ്പിക്കും.
രാവിലെ പത്തിന് വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്യും. 11.30ന് ഇലക്ട്രിക്കൽ സുരക്ഷയെക്കുറിച്ചുള്ള പാനൽ ചർച്ച നടത്തും. എൻജിനിയർ കെ.പി. അലക്സാണ്ടർ മോഡറ്റേറായിരിക്കും. മൂന്നിന് റോഡ് സേഫ്റ്റിയും ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷിത ചാർജിംഗ് സംവിധാനത്തെക്കുറിച്ചുള്ള പാനൽ ചർച്ചയിൽ കേരള സേഫ്റ്റി കൗണ്‍സിൽ എൻജിനീയർ കെ. കാർത്തികേയൻ മോഡറേറ്ററാകും.
ഇതോടനുബന്ധിച്ച് ഉച്ചയ്ക്ക് രണ്ടരമുതൽ അഞ്ചരവരെ ജില്ലാ സമ്മേളനവും നടക്കും. പത്രസമ്മേളനത്തിൽ പ്രസിഡന്റ് വി.പി. പ്രസാദ്, സെക്രട്ടറി സി.ബി. ബിനു, ട്രഷറർ കെ. സത്യജിത്ത് എന്നിവർ പങ്കെടുത്തു.