x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​ക​ട​ത്തി​ൽ​പെ​ട്ട വാ​ഹ​ന​ത്തി​ൽ​നി​ന്ന് 18 ചാ​ക്ക് ഹാ​ൻ​സ് ക​ണ്ടെ​ടു​ത്തു

വെബ് ഡെസ്ക്
Published: August 1, 2026 02:53 AM IST | Updated: August 1, 2026 02:53 AM IST

മ​റി​ഞ്ഞ വാ​ഹ​ന​ത്തി​ൽ​നി​ന്നു ക​ണ്ടെ​ടു​ത്ത 18 ചാ​ക്ക് നി​രോ​ധി​ത പു​ക​യി​ല​ ഉ​ത്പ​ന്നം.

എ​രു​മ​പ്പെ​ട്ടി: പ​ന്നി​ത്ത​ട​ത്ത് നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ വാ​ഹ​ന​ത്തി​ൽ​നി​ന്ന് 18 ചാ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​മാ​യ ഹാ​ൻ​സ് പി​ടി​കൂ​ടി. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇന്നലെ പു​ല​ർ​ച്ചെ നാ​ലോ​ടെ കേ​ച്ചേ​രി-​അ​ക്കി​ക്കാ​വ് ബൈ​പാ​സ് റോ​ഡി​ലാ​ണ് അ​പ​ക​ടം. ബൊ​ലേ​റോ പി​ക്ക​പ്പ് വാ​ഹ​നം നി​യ​ന്ത്ര​ണം​വി​ട്ട് ഇ​ല​ക്ട്രി​ക്ക് പോ​സ്റ്റി​ലി​ടി​ച്ച് പ​ന്നി​ത്ത​ടം സെ​ന്‍റ​റി​നു സ​മീ​പ​മു​ള്ള സിം​ല ഗ്രൗ​ണ്ടി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ വാ​ഹ​ന​ത്തി​ലു​ള്ള​വ​ർ ചാ​ക്കു​ക​ൾ അ​ടു​ത്തു​ള്ള പൊ​ന്ത​ക്കാ​ട്ടി​ലേ​ക്കു വ​ലി​ച്ചെ​റി​ഞ്ഞ​ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ട്ടു. എ​രു​മ​പ്പെ​ട്ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വാ​ഹ​ന​വും ഹാ​ൻ​സ് ചാ​ക്കു​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വാ​ഹ​ന​ത്തി​ന്‍റെ പി​ന്നി​ൽ ടാ​ർ​പോ​ളി​ൻ ഉ​പ​യോ​ഗി​ച്ചു​മൂ​ടി​യാ​ണ് ഹാ​ൻ​സ് കൊ​ണ്ടു​പോ​യി​രു​ന്ന​ത്. പൊ​ന്നാ​നി ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള പി​ക്ക​പ്പ് വാ​ഹ​നം കേ​ച്ചേ​രി ഭാ​ഗ​ത്തു​നി​ന്നാ​ണു വ​ന്ന​ത്. ര​ക്ഷ​പ്പെ​ട്ട ര​ണ്ടു​പേ​ർ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : Hans were recovered NattuVishasham DistrictNews

Recent News

Corehub Up