സനീഷ് കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
ചാലക്കുടി: മുരിങ്ങൂർ ഡിംസ് മീഡിയ കോളജിൽ ഫ്രഷേഴ്സ് ഡേ ആഘോഷം സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കോളജ് ഡയറക്ടർ റവ.ഡോ. ആന്റണി വടക്കേക്കര അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. സിനോജ് ആന്റണി നവാഗത വിദ്യാർഥിളെ സദസിന് പരിചയപ്പെടുത്തി.
മേലൂർ ഗ്രാമപഞ്ചായത്ത് അംഗം റിൻസി രാജേഷ്, കോളജ് ഫിനാൻസ് മാനേജർ ഫാ. ടോം ജോൺ പുത്തൻപുരയ്ക്കൽ, പിടിഎ പ്രതിനിധി റിൻസി റോബി, കോളജ് യൂണിയൻ പ്രതിനിധി ജോവാൻ എടാട്ടുകാരൻ എന്നിവർ പ്രസംഗിച്ചു.