തിരുവനന്തപുരം: സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ സഹകരണത്തോടെ നാലാഞ്ചിറ മാർ തെയോഫിലസ് ട്രെയിനിംഗ് കോളജിൽ അന്തർദേശീയ വിദ്യാർഥി വിനിമയ പരിപാടി ആരംഭിച്ചു.
സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർപേഴ്സൺ ഡോ. അച്യുത്ശങ്കർ എസ്. നായർ പരിപാടി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മേജർ അതിരൂപത ചീഫ് വികാരി ജനറാൾ മോൺ. ഡോ. വർക്കി ആറ്റുപുറത്ത് കോർഎപ്പിസ്കോപ്പ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
തുടർന്ന് യൂണിവേഴ്സിറ്റി ഓഫ് മിഷിഗൺഫ്ലിന്റിലെ സെന്റർ ഫോർ ഗ്ലോബൽ എൻഗേജ് മെന്റിന്റെ ഡയറക്ടറും സീനിയർ ഇന്റർനാഷണൽ ഓഫീസറുമായ ഡോ. സക്കറിയ മാത്യുവും എൻഗേജ്ഡ് ലേണിംഗ് ആൻഡ് ടീച്ചിംഗ് ഇന്നൊവേഷൻ വൈസ് പ്രൊവോസ്റ്റായ ഡോ. സപ്ന ത്വൈറ്റും മുഖ്യപ്രഭാഷണങ്ങൾ നടത്തി. ആഗോള ഇടപെടൽ, നൂതന അധ്യാപനരീതികൾ, ഭാവിയെ നേരിടാൻ പ്രാപ്തരായ ബിരുദധാരികളെ ഒരുക്കുന്നതിൽ അന്തർദേശീയ വിദ്യാർഥി വിനിമയ പരിപാടികളുടെ പ്രാധാന്യം എന്നിവ ഇരുവരും ചൂ ണ്ടിക്കാട്ടി. എംടിടിസി പ്രിൻസിപ്പൽ പ്രഫ. ഡോ. ജോജു ജോൺ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പ്രഫ. ഡോ. ബിന്ദു ബി. നന്ദിയും പറഞ്ഞു.