കോഴിക്കോട്: കാലിക്കട്ട് സര്വകലാശാല ഇന്റര്സോണ് പുരുഷ വിഭാഗം ഷട്ടില് ബാഡ്മിന്റണ് മല്സരങ്ങള്ക്ക് ദേവഗിരി സെന്റ് ജോസഫ്സ് കോളജില് തുടക്കമായി. ഇരിഞ്ഞാലക്കൂട ക്രൈസ്റ്റ്, ദേവഗിരി സെന്റ് ജോസഫ്സ്, ഒറ്റപ്പാലം എന്എസ്എസ്, അരീക്കോട് എസ്എസ് എന്നീ കോളജുകള് സെമി ഫൈനലില് പ്രവേശിച്ചു. സെമിഫൈനല് മല്സരങ്ങള് ഇന്ന് രാവിലെ ഒന്പതിന് ആരംഭിക്കും.
വ്യക്തിഗത ചാമ്പ്യന്ഷിപ്പില് ക്രൈസ്റ്റ് കോളേജിലെ എസ്ഡി ആദിത്യന് ഗുരുവായൂര് ശ്രീകൃഷ്ണ കോളജിലെ വിമല് കുമാര് പുല്ലാനിയെ പരാജയപ്പെടുത്തി ചാമ്പ്യനായി. ഒറ്റപ്പാലം എന്എസ്എസ് കോളജിലെ ഒ.പി. മുഹമ്മദ് റസല്, ഗവ. ലോ കോളജിലെ ആദിത്യന് രൂപേഷ് എന്നിവര് മൂന്നാം സ്ഥാനം പങ്കിട്ടു. ടൂര്ണമെന്റ് പ്രിന്സിപ്പല് റവ. ഡോ. ബിജു ജോസഫ് ഉദ്ഘാടനം ചെയ്തു. ദേവഗിരി കോളജ് ഫിസിക്കല് എഡ്യുക്കേഷന് ഡയറക്ടര് ഫാ. ബോണി അഗസ്റ്റിയന്, ജില്ലാ ബാഡ്മിന്റണ് അസോസിയേഷന് പ്രസിഡന്റ് കെ. ഹരികൃഷ്ണന്, ഡോ. രേഖ ജോസ്, സുമേഷ് വര്മ്മ എന്നിവര് പ്രസംഗിച്ചു.
Tags : nattu vishesham shuttle badminton